ഇരട്ട ഗോളുകളുമായി അലക്‌സ് സാഞ്ചെസ്; ട്രാവുവിനെ തകര്‍ത്ത് ഗോകുലം ഒന്നാമത്

കൊല്‍ക്കത്ത: ഐ ലീഗില്‍ ട്രാവു എഫ്സിയെ തകര്‍ത്ത് ഗോകുലം കേരള ഒന്നാമത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ഗോകുലത്തിന്റെ ജയം. അലക്സ് സാഞ്ചെസ് ഇരട്ട ഗോളുകള്‍ നേടി.
കളിതുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ സാഞ്ചെസ് ഗോകുലത്തിനായി വലകുലുക്കി. നൗഫലിന്റെ പാസില്‍ നിന്നായിരുന്നു ഗോള്‍. പിന്നാലെ 16-ാം മിനിറ്റില്‍ സാഞ്ചെസ് തന്റെ രണ്ടാം ഗോളും നേടി.
ജയത്തോടെ നാല് കളികളില്‍ നിന്ന് 10 പോയന്റുമായാണ് ഗോകുലം പോയന്റ് പട്ടികയില്‍ ഒന്നാമതെത്തിയത്. രണ്ടാമതുള്ള മുഹമ്മദന്‍ എസ്്സിക്കും 10 പോയന്റുണ്ടെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ ഗോകുലം അവരെ മറികടക്കുകയായിരുന്നു.
Content Highlights: Alex Sanchez with two goals Gokulam kerala fc beat trau fc