ആഫ്രിക്കന്‍ നേഷന്‍സ് കപ്പ്; വന്‍കര ചാമ്പ്യന്മാരായി ഐവറികോസ്റ്റ്

Photo | AFP
Photo | AFP

അബിദ്ജാന്‍ (ഐവറികോസ്റ്റ്): ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫുട്‌ബോളില്‍ കിരീടം ചൂടി ഐവറി കോസ്റ്റ്. കലാശക്കളിയില്‍ നൈജീരിയയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഐവറികോസ്റ്റിന്റെ ജയം. സ്വന്തം നാട്ടില്‍വെച്ച് കപ്പടിക്കാനായതിന്റെ കൂടി സന്തോഷത്തിലാണ് ടീം. 

38-ാം മിനിറ്റില്‍ വില്യം ട്രൂസ്റ്റ് ഇകോങ്ങിന്റെ ഗോളിലൂടെ നൈജീരിയയാണ് ആദ്യം മുന്നിട്ടുനിന്നത്. എന്നാല്‍ രണ്ടാം പകുതിയില്‍ ഐവറികോസ്റ്റ് രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് വിജയം നേടി. 62-ാം മിനിറ്റില്‍ ഫ്രാന്‍ക് കെസിയെ വകയും 81-ാം മിനിറ്റില്‍ സെബാസ്റ്റ്യന്‍ ഹാളര്‍ വഴിയുമായിരുന്നു ഗോള്‍ നേട്ടം. 

ഐവറി കോസ്റ്റ് ഇത് മൂന്നാം തവണയാണ് വന്‍കര ചാമ്പ്യന്മാരാകുന്നത്. 1992, 2015 വര്‍ഷങ്ങളില്‍ ചാമ്പ്യന്മാരായിരുന്നു.
 

Content Highlights: african nations cup ivory coast winners