മാനെ തിളങ്ങി; ബര്‍ക്കിനാഫാസോയുടെ സ്വപ്‌നം തകര്‍ത്ത് സെനഗല്‍ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫൈനലില്‍

Photo: twitter.com|CAF_Online
Photo: twitter.com|CAF_Online

യാവോണ്‍ഡെ (കാമറൂണ്‍): ബര്‍ക്കിനാഫാസോയെ തകര്‍ത്ത് സെനഗല്‍ തുടര്‍ച്ചയായ രണ്ടാം തവണയും ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫൈനലില്‍ കടന്നു. 

ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ബര്‍ക്കിനാഫാസോയുടെ ഫൈനല്‍ മോഹം സെനഗല്‍ തകര്‍ത്തത്. 

ലിവര്‍പൂള്‍ താരം സാദിയോ മാനെയുടെ പ്രകടനമാണ് സെനഗലിന്റെ വിജയത്തില്‍ നിര്‍ണായകമായത്.

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് മത്സരത്തിലെ ഗോളുകളെല്ലാം പിറന്നത്. 70-ാം മിനിറ്റില്‍ അബ്ദൊ ഡയാല്ലോ സെനഗലിനെ മുന്നിലെത്തിച്ചു. 76-ാം മിനിറ്റില്‍ ഇദ്രിസ്സ ഗുഐ അവരുടെ ലീഡുയര്‍ത്തി. എന്നാല്‍ 82-ാം മിനിറ്റില്‍ ബ്ലാറ്റി ടോറെയിലൂടെ ബര്‍ക്കിനാഫാസോ ഒരു ഗോള്‍ തിരിച്ചടിച്ചു. പക്ഷേ 87-ാം മിനിറ്റില്‍ സാദിയോ മാനെയും സ്‌കോര്‍ ചെയ്തതോടെ ബര്‍ക്കിനാഫാസോയുടെ ഫൈനല്‍ പ്രതീക്ഷ തകര്‍ന്നു.

വ്യാഴ്ച നടക്കുന്ന കാമറൂണ്‍ - ഈജിപ്ത് സെമി ഫൈനല്‍ വിജയികളെ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ സെനഗല്‍ നേരിടും.

Content Highlights: african cup of nations senegal beat burkina faso to reach final

Content Highlights: