ലൈംഗിക പീഡനക്കേസിൽ ഹക്കീമി വിചാരണ നേരിടണമെന്ന് കോടതി; ലോകകപ്പ് ആവേശത്തിനിടെ മൊറോക്കോ ടീമിൽ ആശങ്ക

അഷ്‌റഫ് ഹക്കീമി | Photo: AFP
അഷ്‌റഫ് ഹക്കീമി | Photo: AFP

പാരിസ്: ലോകകപ്പിനിടെ മൊറോക്കോ ടീമിനെ ആശങ്കയിലാക്കി പ്രതിരോധ താരമായ അഷ്‌റഫ് ഹക്കീമി ഉൾപ്പെട്ട ലൈംഗിക പീഡനക്കേസ് വിവാദം. ഹക്കീമി വിചാരണ നേരിടേണ്ടി വരുമെന്ന് ഫ്രഞ്ച് അപ്പീൽ കോടതി ഉത്തരവിട്ടു. ഗ്രൂപ്പ് സിയിൽ സ്‌കോട്ട്‌ലൻഡിനെതിരായ മൊറോക്കോയുടെ നിർണായക മത്സരത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് താരത്തിന് തിരിച്ചടിയാകുന്ന കോടതി നടപടി. വിചാരണ നേരിടാനുള്ള കീഴ്‌ക്കോടതി ഉത്തരവിനെതിരെ ഹക്കീമി നൽകിയ അപ്പീൽ കോടതി തള്ളുകയായിരുന്നു.

തനിക്കെതിരായ ആരോപങ്ങൾ നിഷേധിച്ച ഹക്കീമി കോടതിയിൽ തന്റെ ഭാഗം വ്യക്തമാക്കാനുള്ള അവസരം സ്വാഗതം ചെയ്യുന്നുവെന്നും പറഞ്ഞു. 'എന്റെ കുടുംബത്തേയും ജീവിതത്തേയും എല്ലാത്തിലുമപരിയായി സത്യത്തേയും ബലികൊടുത്ത് കൊണ്ട് എന്റേതല്ലാത്ത ഒരു കഥയാണ് പ്രചരിക്കുന്നത്. ചിലപ്പോഴൊക്കെ വളരെ എളുപ്പത്തിൽ ലക്ഷ്യം വെയ്ക്കാവുന്ന ഒരു ഇരയായി ഞാൻ മാറുന്നതായി എനിക്ക് തോന്നാറുണ്ട്. ഇതിന്റെ വിചാരണയ്ക്കായി കാത്തിരിക്കുകയായിരുന്നു. എന്റെ ഭാഗം തുറന്നുപറയാനുള്ള അവസരമായി ഇതിനെ കാണുന്നു.'-ഹക്കീമി എക്‌സിൽ കുറിച്ചു.

വിചാരണ എന്നാണ് ആരംഭിക്കുക എന്നത് വ്യക്തമല്ല. വിഷയത്തിൽ ഇതുവരെ ആരുടെ ഭാഗത്തുനിന്നും ഔദ്യോഗിക പ്രതികരണങ്ങളും വന്നിട്ടില്ല. 2023-ൽ പാരിസിലെ തന്റെ വസതിയിൽവെച്ച് 24-കാരിയായ യുവതിയെ പീഡിപ്പിച്ചുവെന്നായിരുന്നു ഹക്കീമിക്കെതിരായ കേസ്. താൻ നിരപരാധിയാണെന്നും പ്രശസ്തിയുടെ പേരിൽ വേട്ടയാടപ്പെടുകയാണെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തിയ ജുഡീഷ്യൽ സംഘം വിചാരണ നടത്താൻ ആവശ്യമായി തെളിവുകളുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി നടപടികൾ ആരംഭിച്ചത്. മൂന്ന് വർഷത്തിലേറെ നീണ്ട നിയമനടപടികൾക്കൊടുവിലാണ് കേസ് വിചാരണയിലേക്ക് കടക്കുന്നത്.

വെള്ളിയാഴ്ച പുലർച്ചെ മൂന്നരയ്ക്കാണ് മൊറോക്കോയും സ്‌കോട്ട്‌ലൻഡും തമ്മിലുള്ള മത്സരം. ആദ്യ മത്സരത്തിൽ മൊറോക്കോ ബ്രസീലിനെ സമനിലയിൽ പിടിച്ചിരുന്നു. ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയോടൊപ്പം രണ്ടാം തവണയും ഹക്കീമി ചാമ്പ്യൻസ് ലീഗ് കിരീടനേട്ടത്തിൽ പങ്കാളിയായിരുന്ന

Content Highlights: Versailles appeals court confirms Achraf Hakimi will stand trial for rape., The decision follows a multi-year investigation originating from 2023 allegations., Hakimi maintains his innocence, claiming he is a target due to his fame., The complainant's legal team welcomes the decision as a step toward justice., No official trial date has been scheduled as of 2026.