വർണാഭമായ ഉദ്ഘാടന ചടങ്ങുകൾ; ത്രസിപ്പിച്ച് ഷക്കീറ | Video

മെക്‌സിക്കോ സിറ്റി: 23-ാമത് ഫുട്‌ബോൾ ലോകകപ്പിന് മെക്‌സിക്കോ സിറ്റിയിലെ ഐതിഹാസികമായ ആസ്റ്റക്ക സ്റ്റേഡിയത്തിൽ വർണ്ണാഭമായ തുടക്കം. കൊളംബിയൻ പോപ്പ് താരം ഷക്കീറയും നൈജീരിയൻ ആഫ്രോബീറ്റ് താരം ബർണ ബോയിയും ചേർന്നാണ് വർണ്ണാഭമായ ഉദ്ഘാടന ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.
ഷക്കീറയും ബർണ ബോയിയും ചേർന്ന് ടൂർണമെന്റിന്റെ ഔദ്യോഗിക ഗാനമായ 'ദായ് ദായ്' ആദ്യമായി തത്സമയം അവതരിപ്പിച്ചു. ഇത് നാലാം തവണയാണ് ഷക്കീറ ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ പ്രകടനം നടത്തുന്നത്. ജെ ബാൽവിൻ, മാനാ, ബെലിൻഡ, ടൈല തുടങ്ങി നിരവധി പ്രശസ്ത കലാകാരന്മാരും ചടങ്ങിൽ അണിനിരന്നു.
മെക്‌സിക്കോയുടെ സംസ്‌കാരവും ചരിത്രവും വിളിച്ചോതുന്ന നൃത്ത-നാടക പ്രകടനങ്ങളോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. മനോഹരമായ കരിമരുന്ന് പ്രയോഗം സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തി.
Content Highlights: 23rd FIFA World Cup officially kicked off at Estadio Azteca in Mexico City., Shakira and Burna Boy performed the official tournament anthem 'Dai Dai'., Showcased Mexican culture and history through elaborate dance and theatrical performances., Fourth time Shakira has headlined a FIFA World Cup opening ceremony.