ക്യാപ്റ്റന് ഇടമില്ലാത്ത ടീം ഇന്ത്യ; ഗംഭീര്‍ പിടിമുറുക്കുമ്പോള്‍ സീനിയേഴ്സിന് ബ്രേക്കപ്പോ?

#പി.മുരളീധരന്‍
ഗൗതം ഗംഭീറും രോഹിത് ശര്‍മയും | Photo: AFP
ഗൗതം ഗംഭീറും രോഹിത് ശര്‍മയും | Photo: AFP

ഗൗതം ഗംഭീര്‍ ഒരിക്കല്‍ കൂടി ഞെട്ടിച്ചു. ഇന്ത്യയുടെ മുഖ്യപരിശീലകന്‍ സിഡ്നി ടെസ്റ്റിന്റെ തലേന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ പരിണിതഫലങ്ങള്‍ ദീര്‍ഘകാലം ഇന്ത്യന്‍ ക്രിക്കറ്റിനെ ബാധിക്കും. പതിവിന് വ്യത്യസ്തമായി ഇന്ത്യന്‍ ക്യാപ്റ്റനല്ലായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍. പിച്ച് പരിശോധിച്ച ശേഷമേ അന്തിമ ഇലവനെ തിരഞ്ഞെടുക്കു എന്ന് അദ്ദേഹം വ്യക്തമാക്കി. അതേ, ക്യാപ്റ്റനടക്കമുള്ള അന്തിമ ഇലവനെ! വെള്ളിയാഴ്ച സിഡ്നിയില്‍ ടോസിനെത്തുന്നത് രോഹിത് ശര്‍മയാവുമോ?  

പതിവുള്ള ശാന്തതയല്ല, സമ്മര്‍ദമാണ് കോച്ചിന്റെ മുഖത്തുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ വാക്കുകളില്‍ തെല്ലു നിരാശയുണ്ടായിരുന്നു, അതേസമയം ദൃഢനിശ്ചയവും കാണാമായിരുന്നു. പര്യടനത്തില്‍ ടീമിന്റെ ഇതുവരെയുള്ള പ്രകടനത്തെ ന്യായീകരിച്ച അദ്ദേഹം ഒന്നരമാസം മുമ്പ് ഈ മത്സരഫലം പ്രതീക്ഷിക്കാന്‍ പറ്റുമായിരുന്നോ എന്ന് ആരാഞ്ഞു. മെല്‍ബണ്‍ ടെസ്റ്റില്‍ ജയിക്കുമെന്ന തോന്നല്‍ ഉളവാക്കിയ ശേഷമാണ് ഒരൊറ്റ സെഷനിലെ മോശം പ്രകടനത്താല്‍ തോറ്റത്. സിഡ്നി ടെസ്റ്റില്‍ ജയിച്ച് മത്സരം സമനിലയിലാക്കാമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.

Content Highlights: rift between gautam gambhir and rohit sharma and indian teams future

Continue reading