എങ്ങനെ മറക്കും അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഈ ശബ്ദശകലം, ആ കാലം?

പത്മനാഭൻ നായർ
പത്മനാഭൻ നായർ

രു ശബ്ദം ഒരു കാലത്തെ വീണ്ടെടുക്കുകയാണ്. ഇളകിമറിയുന്ന ഗാലറികളും കാതടപ്പിക്കുന്ന ആരവങ്ങളും ചീറിപ്പായുന്ന കാല്‍പ്പന്തിന്റെ മൂളക്കവും നിറഞ്ഞ ആവേശഭരിതമായ ഒരു ഫുട്‌ബോള്‍ കാലത്തെ. 

ശബ്ദത്തിന്റെ പേര് പികെ പത്മനാഭന്‍ നായര്‍. കോഴിക്കോട്ടുകാരുടെ പപ്പേട്ടന്‍. എണ്ണമറ്റ ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളുടെ വീറും വാശിയും  ശബ്ദതരംഗങ്ങളായി മലയാളികളുടെ കാതുകളിലെത്തിച്ച കമന്റേറ്റര്‍. പി കെയുടെയും ടി ദാമോദരന്‍ മാഷിന്റേയും ദൃക്സാക്ഷി വിവരണങ്ങള്‍ക്കായി ട്രാന്‍സിസ്റ്റര്‍ റേഡിയോക്ക് മുന്നില്‍ കാതു കൂര്‍പ്പിച്ചു കാത്തിരുന്ന കാലമുണ്ടായിരുന്നു. ഇന്ദര്‍ സിംഗിനേയും മഗന്‍ സിംഗിനേയും സുഭാഷ് ഭൗമിക്കിനെയും നജീമുദ്ദീനേയും സേവ്യര്‍ പയസ്സിനേയും സുധീറിനേയുമൊക്കെ മിഴിവാര്‍ന്ന ചിത്രങ്ങളായി വയനാട്ടുകാരനായ സ്‌കൂള്‍ കുട്ടിയുടെ കണ്മുന്നില്‍ കൊണ്ടുവന്നു നിര്‍ത്തിയത് അവരാണല്ലോ.

Content Highlights: PK Padmanabhan Nair Indian football football commentary Mohan Bagan Titanium 1978 nagji trophy final

Continue reading