ക്ലാസിക്കൽ ചെസ്സിന് കാൾസന്റെ ചെക്ക്; അത്ര ഫ്രീയല്ല ഫ്രീസ്‌റ്റൈല്‍ ചെസ്സ്

#കെ.എം ബൈജു
മാഗ്നസ് കാൾസൻ
മാഗ്നസ് കാൾസൻ

പരമ്പരാഗത ചെസ് നിയമങ്ങളെ അട്ടിമറിക്കുന്ന ഫ്രീസ്റ്റൈല്‍ ചെസ്സിനെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള കരുനീക്കങ്ങളിലാണ് മാഗ്നസ് കാള്‍സന്‍. ചെസ് ലോകത്തെ പിളര്‍പ്പിലേക്ക് നയിക്കുന്നതാണ് കാള്‍സന്റെ നീക്കങ്ങളെന്ന് ആശങ്കയും ഉയരുകയാണ്.

ലോക ചെസ് ഫെഡറേഷനുമായി (ഫിഡെ) വേര്‍പിരിഞ്ഞ് വിഖ്യാത റഷ്യന്‍ ഗ്രാന്റ്മാസ്റ്റര്‍ ഗാരി കാസ്പറോവ് പ്രൊഫഷണല്‍ ചെസ് അസോസിയേഷന്‍ (പി.സി.എ.) രൂപവത്കരിച്ചത് 1993-ലാണ്. ലോക ചാമ്പ്യനായിരുന്ന കാസ്പറോവും ചാലഞ്ചര്‍ നിഗല്‍ ഷോട്ടും തമ്മില്‍ നടക്കേണ്ടിയിരുന്ന ലോക ചാമ്പ്യന്‍ഷിപ്പ് വേദിയെക്കുറിച്ചുള്ള തര്‍ക്കമാണ് ചെസ് ലോകത്തെ പിളര്‍പ്പിലേക്ക് നയിച്ചത്.  ഫിഡെയും നിലവിലെ ചാമ്പ്യനും കാന്‍ഡിഡേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ച എതിരാളിയും ചേര്‍ന്നാണ് ലോക ചാമ്പ്യന്‍ഷിപ്പ് വേദി നിശ്ചയിക്കേണ്ടത്. എന്നാല്‍, ഫിഡെ പ്രസിഡന്റായിരുന്ന ഫ്‌ളോറന്‍സിയൊ കൊംപൊമാനസ് നിയമം ലംഘിച്ചെന്നാരോപിച്ച് കാസ്പറോവും ഷോട്ടും രംഗത്തെത്തി. ഇരുവരും ചാമ്പ്യന്‍ഷിപ്പില്‍നിന്ന് പിന്മാറി. പി.സി.എ. രൂപവത്കരിച്ച് ചാമ്പ്യന്‍ഷിപ്പ് നടത്തി. അതോടെ ലോക ചെസ് രംഗം രണ്ടായി പിളര്‍ന്നു. ഇരുവിഭാഗത്തിനും വ്യത്യസ്ത ലോക ചാമ്പ്യന്‍ഷിപ്പുകളും ലോക ചാമ്പ്യന്മാരുമുണ്ടായി. പിന്നീട് 2006-ലാണ് ഫിഡെയും പി.സി.എ.യും പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഒരുമിക്കുന്നത്.

Content Highlights: Chess legend Magnus Carlsen challenges FIDE with Freestyle Chess

Continue reading