ഷട്ടോരി പറയുന്നു-പരിക്കാണ് പ്രശ്‌നം, തിരിച്ചുവരും

കേരള ബ്ലാസ്റ്റേഴ്സിന് സെമിയിലെത്താനായില്ല. എന്തുതോന്നുന്നു
തുടര്‍ച്ചയായ മൂന്നാം തവണയാണ് കേരള ബ്ലാസ്റ്റേഴ്സ് പ്രാഥമികഘട്ടത്തില്‍ പുറത്താകുന്നത്. ഈ സീസണില്‍ ടീമെന്നനിലയില്‍ പുരോഗതിയുണ്ടാക്കിയിട്ടുണ്ട്. കളിക്കാരും ഏറെ മെച്ചപ്പെട്ടു. നിര്‍ഭാഗ്യം ടീമിനൊപ്പമുണ്ടായിരുന്നു. പരിക്കുകളും പ്രകടനത്തെ ബാധിച്ചു. ഒരു സീസണിലേക്ക് മാത്രമുള്ള കാര്യമല്ല ഇത്. മികച്ച ഫലമുണ്ടാക്കാന്‍ സമയമെടുക്കും. അടുത്തവര്‍ഷം നന്നായി ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.
എവിടെയാണ് പിഴച്ചത്? അടുത്തസീസണില്‍ കൂടുതല്‍ മെച്ചപ്പെടേണ്ടത് എന്താണ്
സീസണിന്റെ തുടക്കത്തില്‍തന്നെ പ്രതിരോധത്തിലും മധ്യനിരയിലും പ്രശ്‌നങ്ങളുണ്ടായിരുന്നു. നമ്മുടെ പ്രതിരോധവും മധ്യനിരയും അത്ര മോശമായിരുന്നില്ല. നിരന്തരമായ പരിക്കുകളും മാറ്റങ്ങളും ഈ രണ്ടുമേഖലയിലും പ്രശ്‌നങ്ങളുണ്ടാക്കി. എന്നാല്‍, മുന്നേറ്റത്തില്‍ ഒഗ്ബെച്ചയും മെസ്സിയും നന്നായി കളിച്ചു. അവര്‍ രണ്ടുപേരും മികച്ച കോമ്പിനേഷനാകുമെന്ന് ആരും വിചാരിച്ചിരുന്നില്ല.
സന്ദേശ് ജിംഗാന്റെ അഭാവം എങ്ങനെ ബാധിച്ചു...?
പ്രതിരോധത്തിലെ വമ്പന്‍ സാന്നിധ്യമാണ് ജിംഗാന്‍. എന്നാല്‍, ജിംഗാന്റെ മാത്രമല്ല. സ്യുവര്‍ലൂണ്‍, ജെയ്റോ എന്നിവരുടെ അഭാവവും ടീമിനെ ബാധിച്ചു. പരിക്കില്‍നിന്ന് മോചിതനായി തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് ജിംഗാന്‍. അടുത്തസീസണില്‍ ജിംഗാന്റെ പൂര്‍ണസേവനം ലഭിക്കുമെന്നാണ് വിശ്വാസം.
സീസണില്‍ ഏറ്റവും ഇഷ്ടപ്പെട്ട താരം...
അങ്ങനെ ഒരു താരമില്ല. എല്ലാവരെയും ഒരുപോലെ ഇഷ്ടമാണ്. സീസണില്‍ കുറെ താരങ്ങള്‍ പ്രകടനത്തില്‍ പുരോഗതിയുണ്ടാക്കി എന്നതില്‍ സന്തോഷമുണ്ട്. പിന്നെ, ഒരു സ്‌പെഷ്യല്‍ താരമുണ്ടെങ്കില്‍ അത് ഒഗ്ബെച്ചെയാണ്. അദ്ദേഹം സീസണില്‍ ടീമിനെ ഒരുപാട് സഹായിച്ചു. നല്ലൊരു ക്യാപ്റ്റന്‍കൂടിയാണ് അദ്ദേഹം.
ഏറ്റവും ഇഷ്ടപ്പെട്ട നിമിഷം...
അങ്ങനെ ചോദിച്ചാല്‍, അത് ബെംഗളൂരു എഫ്.സി.ക്കെതിരായ ജയമാണ്. ആദ്യമായാണ് ബ്ലാസ്റ്റേഴ്സ് ബെംഗളൂരുവിനെ തോല്‍പ്പിക്കുന്നത്. ചെന്നൈയ്‌ക്കെതിരേ രണ്ടുതവണ തോറ്റതും നോര്‍ത്ത് ഈസ്റ്റിനെതിരേ ജയിക്കാവുന്ന മത്സരം സമനിലയില്‍ പിരിഞ്ഞതും ഓര്‍ക്കാനിഷ്ടമില്ലാത്ത നിമിഷങ്ങളാണ്.
Content Highlights: Kerala Blasters Coach Eelco Schattorie speaks
Content Highlights: