നെപ്പോളിയൻ വരുന്നു…! മൗറീഞ്ഞോ വീണ്ടും റയലിൽ, കാത്തിരിക്കുന്നത് സാമ്രാജ്യമോ വാട്ടർലൂവോ?

ഫ്ളോറന്റീനോ പെരെസ് പ്രധാന തീരുമാനങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് സന്തിയാഗോ ബെർണബ്യൂവിൽ പരക്കുന്ന ഒരു പ്രത്യേകതരം ശാന്തതയുണ്ട്. 2026 ജൂണിലും ആ നിശബ്ദത മാഡ്രിഡിൽ നിറഞ്ഞുനിന്നു. റയൽ മാഡ്രിഡിന്റെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പെരെസ് ലോകത്തോട് പ്രഖ്യാപിച്ചു: പരിശീലകനായി ജോസെ മൗറീഞ്ഞോ മടങ്ങിയെത്തുന്നു!
ഈ പരിശീലകന്റെ തിരിച്ചുവരവ് ക്ലബ് എത്ര വിലമതിക്കുന്നുവെന്നതിന് തെളിവാണ് കരാർ വ്യവസ്ഥകൾ. ബെൻഫിക്ക ക്ലബ്ബിന് ഏതാണ്ട് പതിനഞ്ച് ദശലക്ഷം യൂറോ നൽകിയാണ് റയൽ അദ്ദേഹത്തെ കൊണ്ടുവന്നത്. വിപണിമൂല്യത്തേക്കാൾ വിലയുണ്ടെന്നും പകുതിവഴിയിൽ സ്വന്തമാക്കുന്നത് അന്തിമമമായി ലാഭകരമാണെന്നും (ക്ലബിനും ഭാരവാഹികൾക്കും!) ബോധ്യപ്പെട്ടാൽ മാത്രമേ ക്ലബ്ബുകൾ സാധാരണ ഇത്രയും വലിയ തുക മുടക്കൂ. നല്ലകാലം പിന്നിട്ട 63-കാരനായ മൗറീഞ്ഞോയിൽനിന്നു ക്ലബ് ഏറെ പ്രതീക്ഷിക്കുന്നുണ്ടെന്നു വ്യക്തം.
Content Highlights: Official appointment of Jose Mourinho as Real Madrid manager in June 2026., Three-year contract signed following a period of underperformance by previous managers., The challenge of managing a squad featuring Mbappe, Vinicius Jr, and Bellingham., Comparison of the current mission to a 'Napoleonic' return after a 13-year hiatus., Aiming to restore the competitive ferocity of El Clasico against Barcelona.