ബുംറയ്ക്ക് മുന്നിലെ കൊടുമുടികൾ, കാത്തിരിക്കുന്ന ചരിത്രങ്ങൾ

ജോയല്‍ ഗാര്‍നറെയോ കര്‍ട്‌ലി അംബ്രോസിനെപ്പോലെയോ ആകാശം മുട്ടുന്ന ഉയരമില്ല. ഷോയെബ് അക്തറിനെപ്പോലെയോ ബ്രെറ്റ് ലീയെപ്പോലെയോ മാരകമായ വേഗത്തില്‍ പന്തെറിയുന്നുമില്ല. മാല്‍ക്കം മാര്‍ഷല്‍, മൈക്കല്‍ ഹോള്‍ഡിങ്, വഖാര്‍ യൂനിസ് എന്നീ പേരുകള്‍ സൃഷ്ടിക്കുന്ന നടുക്കവും തീരെയില്ല. പക്ഷേ, ജസ്പ്രീത് ബുംറയെന്ന ആറടിയില്‍ താഴെ, കൃത്യമായി പറഞ്ഞാല്‍ അഞ്ചടി പത്തിഞ്ച്, ഉയരമുള്ള കളിക്കാരന്‍ ബൗളിങ് മാര്‍ക്കില്‍ പന്തെറിയാന്‍ തയ്യാറെടുക്കുമ്പോള്‍ ബാറ്റര്‍മാരുടെ നെഞ്ചിടിപ്പ് ഉയരുന്നു. ക്രിക്കറ്റ് പിച്ചില്‍ ബുംറയെ നേരിടാന്‍ ഏറ്റവും നല്ല സ്ഥലം നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡ് ആണെന്ന് ലോകമെമ്പാടുമുള്ള ബാറ്റര്‍മാര്‍ പറയുന്നു.
Content Highlights: A look at Jasprit Bumrah`s impact on world cricket, his unique bowling action and his importance