ഇന്ത്യയുടെ ആ വലിയ സ്വപ്നം യാഥാർഥ്യമാകുമോ? ഒളിമ്പിക്‌സിലേയ്ക്ക് അഹമ്മദാബാദിന് എത്ര ദൂരം?

#കെ.സുരേഷ്
ഫോട്ടോ: എ.എഫ്.പി
ഫോട്ടോ: എ.എഫ്.പി

ളിമ്പിക്‌സ് എന്നാല്‍ കളി മാത്രമല്ല. കളിയെ ചുറ്റിവരിയുന്ന രാഷ്ട്രീയവും അതിനെ നിയന്ത്രിക്കുന്ന രാജ്യങ്ങളും അവ കടന്നുവന്ന ചരിത്രവും ഇതിനെയെല്ലാം സ്വാധീനിക്കുന്ന സാമ്പത്തിക ഇടപാടുകളുമെല്ലാം ചേര്‍ന്ന അതിസങ്കീര്‍ണമായ പ്രക്രിയയാണ്. 128 വര്‍ഷം നീണ്ട ആധുനിക ഒളിമ്പിക്‌സിന്റെ ചരിത്രം ഇങ്ങനെ ഒട്ടേറെ കഥകള്‍ പറഞ്ഞുതരുന്നു. അങ്ങനെ സങ്കീര്‍ണവും നാടകീയവുമായ ഒരു വേദിയിലേക്ക് നടന്നുകയറാനൊരുങ്ങുകയാണ് ഇന്ത്യ. 2036-ല്‍ നടക്കുന്ന ഒളിമ്പിക്‌സിന് ആതിഥ്യം വഹിക്കാനുള്ള സന്നദ്ധത ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐ.ഒ.എ.) അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയെ (ഐ.ഒ.സി.) അറിയിച്ചുകഴിഞ്ഞു. കുറച്ചുകാലമായി ഇക്കാര്യം വാര്‍ത്തയിലുണ്ടെങ്കെിലും, ഒളിമ്പിക്സ് നടത്താന്‍ ഇന്ത്യയെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഔദ്യോഗികമായി കത്തുനല്‍കിയത് ഒക്ടോബര്‍ ആദ്യമാണ്.

ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലാണ് ഒളിമ്പിക്‌സിന് ആതിഥ്യം വഹിക്കാനുള്ള ഇന്ത്യയുടെ താല്‍പ്പര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി പരസ്യമായി പ്രഖ്യാപിച്ചത്. പാരീസ് ഒളിമ്പിക്്സില്‍ പങ്കെടുത്ത കളിക്കാര്‍ക്ക് ഡല്‍ഹിയില്‍ ഒരുക്കിയ സ്വീകരണത്തിനിടെയാണത്. 'ഇന്ത്യയുടെ സ്വപ്നം' എന്നാണ് പ്രധാനമന്ത്രി ആ ലക്ഷ്യത്തെ വിശേഷിപ്പിച്ചത്. പിന്നാലെ താല്‍പ്പര്യമറിയിച്ച് ഐ.ഒ.സി.ക്ക് കത്തയച്ചു. കഴിഞ്ഞദിവസം ഡല്‍ഹി സന്ദര്‍ശിച്ച ലോക അത്ലറ്റിക്സ് അധ്യക്ഷന്‍ സെബാസ്റ്റ്യന്‍ കോ പ്രധാനമന്ത്രിയുമായും കേന്ദ്ര കായികമന്ത്രി മന്‍സൂഖ് മാണ്ഡവ്യയുമായും ചര്‍ച്ച നടത്തിയിരുന്നു. കുറച്ചുകാലമായി അഹമ്മദാബാദ് കേന്ദ്രീകരിച്ച് അടിസ്ഥാന സൗകര്യവികസന പ്രവൃത്തികള്‍ നടക്കുന്നു. ഒളിമ്പിക്സ് നടത്താന്‍ ഇന്ത്യ ഒരുങ്ങിത്തന്നെയാണെന്ന് വ്യക്തമാകുന്ന സൂചനകളാണ് ഇതെല്ലാം.

Content Highlights: nations. The article explores the challenges and opportunities.

Continue reading