ക്യാമ്പ് നൗവിൽ കണ്ടത് മൗറീന്യോയുടെ തന്ത്രങ്ങളുടെ വിജയമോ; ഫ്‌ളിക്കിനും ബാഴ്‌സയ്ക്കും പിഴച്ചത് എവിടെ?

Photo: AFP
Photo: AFP

ഫുട്‌ബോളിൽ പന്ത് കൈവശംവെക്കുന്നവരാണ് മത്സരം നിയന്ത്രിക്കുന്നത് എന്നൊരു പൊതുധാരണയുണ്ട്. എന്നാൽ, പന്ത് എതിരാളിക്ക് വിട്ടുകൊടുത്തിട്ടും കളിയുടെ ഗതി സ്വന്തം വരുതിയിലാക്കാൻ കഴിയുമെന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ് ഹോസെ മൗറീന്യോയും റയൽ മാഡ്രിഡും. ഫുട്‌ബോൾ ലോകം കാത്തിരുന്ന എൽ ക്ലാസിക്കോ പോരാട്ടത്തിൽ പന്തിനുമേൽ ആധിപത്യം ബാഴ്‌സലോണയ്ക്കായിരുന്നു. കൂടുതൽ പാസുകൾ നൽകിയതും കൂടുതൽ ഷോട്ടുകളുതിർത്തതും അവർ തന്നെ. എന്നാൽ, ഗോളവസരങ്ങളുടെ നിലവാരത്തിലും നിർണായക നിമിഷങ്ങളിലെ തീരുമാനങ്ങളിലും മുന്നിട്ടുനിന്നത് റയൽ മാഡ്രിഡായിരുന്നു.

ക്യാമ്പ് നൗവിൽ നടന്ന എൽ ക്ലാസിക്കോയിൽ ഹാൻസി ഫ്‌ളിക്കിന്റെ ബാഴ്സലോണയെ 2-1ന് കീഴടക്കിയ റയൽ മാഡ്രിഡിന്റെ വിജയത്തെ ഒരു സാധാരണ കൗണ്ടർ അറ്റാക്കിങ് വിജയമായി മാത്രം കാണാനാവില്ല. പ്രതിരോധത്തിലെ അച്ചടക്കവും കൃത്യമായ സമയത്തെ പ്രസ്സിങ്ങും എതിരാളിയുടെ ദൗർബല്യം കണ്ടെത്തിയുള്ള ആക്രമണവും ഒന്നിച്ചുചേർന്ന മൗറീന്യോയുടെ തന്ത്രപരമായ വിജയമായിരുന്നു അത്.

Content Highlights: Real Madrid defeated Barcelona 2-1 at Camp Nou using disciplined defending and counter-attacking tactics., Jose Mourinho neutralized Barcelona's high defensive line and midfield control through strategic player deployment., Kylian Mbappe scored two crucial goals aided by Jude Bellingham, Arda Guler, and Eduardo Camavinga., Hansi Flick's Barcelona struggled with defensive vulnerabilities and failed to capitalize on possession dominance.

Continue reading