ആ വളവിനപ്പുറം മരണം കാത്തുനിന്നു, ട്രാക്കിലെ ആ വലിയ ദുരന്തവും; വീണ്ടും ഓർമകളിൽ നിറയുന്ന സെന്ന

#അജ്നാസ് നാസർ
അയര്‍ട്ടണ്‍ സെന്ന | Photo: gettyimage
അയര്‍ട്ടണ്‍ സെന്ന | Photo: gettyimage

'The closer you are to death, the more alive you feel. It's a wonderful way to live. It's the only way to drive.'
-James Hunt
(
British F1driver)

പൂര്‍ണതയ്ക്ക് വേണ്ടിയുള്ള മനുഷ്യന്റെ ഭ്രാന്തമായ ആഗ്രഹം എത്തിനില്‍ക്കുന്ന വഴികളിലൊന്നാണ് ഫോര്‍മുല വണ്‍ എന്ന കാറോട്ടമത്സരം. വേഗതയോടുള്ള മനുഷ്യന്റെ പ്രണയത്തിന്റെ ഏറ്റവും മൂര്‍ത്തമായ രൂപങ്ങളിലൊന്ന്. മറ്റൊന്നിനോടും അതിനെ താരതമ്യം ചെയ്യാനാകില്ല. മറ്റൊന്നിനും അതിനെ പകരംവെക്കാനാകില്ല. ആവേശത്തിലും അപകടസാധ്യതയിലും സമ്പത്തിലുമെല്ലാം ഫോര്‍മുല വണ്‍ എന്നും ഒരു പടി മുകളില്‍ തന്നെയായിരിക്കും. എഴുപത്തഞ്ച് വര്‍ഷം പിന്നിടുന്ന ഈ ഭ്രാന്തന്‍ മോട്ടോര്‍സ്പോര്‍ട്ടിന്റെ ലോകത്ത് പല കാലത്തും പല രാജാക്കന്മാരുണ്ടായിരുന്നു. വേഗതയെ കീഴടക്കി ദൂരത്തെ അമ്മാനമാടിയ അവര്‍ക്കെല്ലാം വലിയ ആരാധകരുമുണ്ടായിരുന്നു. എന്നാല്‍, മറ്റ് കായിക ഇനങ്ങളില്‍ നിന്ന് എഫ് വണ്ണിനെ വ്യത്യസ്തമാക്കുന്ന ഘടകങ്ങളിലൊന്ന് ഇത്തരം രാജവാഴ്ചകള്‍ക്ക് വലിയ ആയുസ്സില്ല എന്നതാണ്. പുതിയ വിജയികളുണ്ടാവുമ്പോള്‍ പഴയവര്‍ വിസ്മൃതിയിലേക്ക് മറയുന്നു. എന്നാല്‍ ഒരാള്‍, ഒരാൾ മാത്രം അതിനെയെല്ലാം അതിജീവിച്ച് അനശ്വരനായി നിലകൊള്ളുകയാണ്. എഫ് വണ്‍ ചരിത്രത്തിലെ ദുരന്തനായകനായിരുന്ന അയര്‍ട്ടണ്‍ സെന്ന. ഇറ്റലിയിലെ സാൻ മരീനോ റേസിങ് ട്രാക്കില്‍ മണിക്കൂറിൽ മൂന്നൂറ് കിലോമീറ്ററിലേറെ വേഗതിയില്‍ ഓടുന്നതിനിടയിൽ കാറ് മതിലിടിച്ച് തകര്‍ന്ന് അയാള്‍ കൊല്ലപ്പെട്ടിട്ട് മൂന്ന് പതിറ്റാണ്ടുകള്‍ പിന്നിടുകയാണ്. പുതിയ ചാമ്പ്യന്‍മാര്‍ നിരവധിയുണ്ടായി. അയാളുടെ റെക്കോര്‍ഡുകളെല്ലാം തകര്‍ക്കപ്പെട്ടു. എങ്കിലും സെന്ന എന്ന പേര് കേള്‍ക്കുമ്പോള്‍ ലോകം ഇന്നും സങ്കടപ്പെടുന്നു... വിലപിക്കുന്നു... ആവേശത്താല്‍ ആര്‍ത്തുവിളിക്കുന്നു....

Content Highlights: ayrton senna brazilian f1 driver life story formula one

Continue reading