സിംബാബ്‌വേ ക്യാപ്റ്റൻ സിക്കന്ദർ റാസയുടെ സഹോദരൻ അന്തരിച്ചു, മരണം 13-ാം വയസ്സിൽ

ഹരാരെ: സിംബാബ്‌വേ ക്രിക്കറ്റ് താരം സിക്കന്ദർ റാസയുടെ ഇളയ സഹോദരൻ അന്തരിച്ചു. 13-കാരനായ മുഹമ്മദ് മഹ്ദി അന്തരിച്ചതായി സിംബാബ്‌വേ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ജനിതക രക്ത രോഗമായ ഹീമോഫീലിയ ബാധിതനായിരുന്നു മഹ്ദി. ഡിസംബർ 30-നാണ് മഹ്ദിയുടെ ആകസ്മിക വിയോഗമെന്നും ക്രിക്കറ്റ് ബോർഡ് അറിയിച്ചു.
ഹീമോഫീലിയ രോഗബാധിതനായിരുന്ന മഹ്ദിയെ അടുത്തിടെ ആരോഗ്യപ്രശ്‌നങ്ങൾ അലട്ടിയിരുന്നു. മരണത്തിൽ സിംബാബ്‌വേ ക്രിക്കറ്റ് ബോർഡ് അനുശോചനമറിയിച്ചു. ക്രിക്കറ്റ് ബോർഡിന്റെ പോസ്റ്റ് സിക്കന്ദർ റാസ പങ്കുവെച്ചിട്ടുമുണ്ട്. മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
𝗭𝗖 𝗲𝘅𝘁𝗲𝗻𝗱𝘀 𝗰𝗼𝗻𝗱𝗼𝗹𝗲𝗻𝗰𝗲𝘀 𝘁𝗼 𝗦𝗶𝗸𝗮𝗻𝗱𝗮𝗿 𝗥𝗮𝘇𝗮 𝗼𝗻 𝘁𝗵𝗲 𝗹𝗼𝘀𝘀 𝗼𝗳 𝗵𝗶𝘀 𝗯𝗿𝗼𝘁𝗵𝗲𝗿
Zimbabwe Cricket (ZC) extends its heartfelt condolences to Zimbabwe T20I Captain Sikandar Raza and his family following the untimely passing of his beloved… pic.twitter.com/CVCBwVntEi— Zimbabwe Cricket (@ZimCricketv) December 31, 2025
നിലവിൽ ടി20 ലോകകപ്പിനായുള്ള തയ്യാറെടുപ്പിലാണ് സിക്കന്ദർ റാസ. റാസയാണ് സിംബാബ്‌വേയുടെ ടി20 ടീമിനെ നയിക്കുന്നത്. ലോകക്രിക്കറ്റിലെ തന്നെ അറിയപ്പെടുന്ന ഓൾറൗണ്ടർമാരിൽ ഒരാളാണ് റാസ. പാകിസ്താനിലാണ് റാസ ജനിക്കുന്നത്. ലോകകപ്പുൾപ്പെടെ രാജ്യാന്തര മത്സരങ്ങൾക്കായുള്ള തയ്യാറെടുപ്പിനിടെയാണ് സഹോദരന്റെ ആകസ്മിക വിയോഗം. ക്രിക്കറ്റ് ലോകം ഒന്നടങ്കം അനുശോചന സന്ദേശങ്ങൾ അറിയിക്കുകയാണ്.
Content Highlights: Sikandar Razas Brother Dies Aged 13