വംശീയാധിക്ഷേപം, യോര്‍ക്‌ഷെയര്‍ അന്താരാഷ്ട്ര വേദികളുടെ പട്ടികയില്‍ നിന്ന് പുറത്ത്

ലണ്ടന്‍: യോര്‍ക് ഷയര്‍ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായ ഹെഡിങ്‌ലിയില്‍ ഇനി ഇംഗ്ലണ്ട് ദേശീയ ടീമിന്റെ മത്സരങ്ങള്‍ അനുവദിക്കില്ലെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇ.സി.ബി). അസീം റഫീഖിനെതിരായ വംശീയ അധിക്ഷേപത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയുണ്ടാകില്ലെന്ന ക്ലബ് അധികൃതരുടെ നടപടിയാണ് ഇ.സി.ബിയെ ചൊടിപ്പിച്ചത്. വിഷയത്തില്‍ ക്ലബ്ബിന്റെ ഭാഗത്ത് നിന്ന് മാതൃകാപരമായ നടപടിയുണ്ടാകുന്നത് വരെ വിലക്ക് തുടരുമെന്നും ഇ.സി.ബി അറിയിച്ചു. ഇതേത്തുടര്‍ന്ന് ക്ലബ്ബ് അംഗങ്ങളില്‍ നിരവധിപേര്‍ രാജിക്കൊരുങ്ങുന്നുവെന്നാണ് സൂചന. യുകെ സര്‍ക്കാരും ഇ.സി.ബിയുടെ വലിയ വിമര്‍ശനമാണ് ക്ലബ്ബിനെതിരെ ഉന്നയിച്ചിട്ടുള്ളത്.
ക്രിക്കറ്റിന്റെ മാന്യതയ്ക്ക് ചേര്‍ന്ന നിലപാടല്ല യോര്‍ക്ഷയറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളതെന്ന് ഇ.സി.ബി വിമര്‍ശിച്ചു. ക്ലബ്ബിന്റെ നിലപാടുകള്‍ സംബന്ധിച്ച് യോജിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും ഇ.സി.ബി കുറ്റപ്പെടുത്തി. പാക് വംശജനായ അസീം റഫീഖിനെതിരെ വംശീയ അധിക്ഷേപം നടത്തിയെന്ന് സമ്മതിച്ച സഹതാരം ഗാരി ബാലന്‍സിനെ ഇംഗ്ലണ്ട് ദേശീയ ടീമിലേക്ക് പരിഗണിക്കുന്നത് താത്കാലികമായി റദ്ദാക്കി. അസീമിന്റെ പാക് വേരുകള്‍ നിരന്തരം അധിക്ഷേപത്തിന് ഇരയായിരുന്നു. എന്നാല്‍ ഇതെല്ലാം വെറും തമാശയെന്ന രീതിയിലാണ് ക്ലബ്ബ് അന്വേഷണ റിപ്പോര്‍ട്ട്.
2022ല്‍ ഇംഗ്ലണ്ടിന്റെ സൗത്താഫ്രിക്കയ്ക്ക് എതിരെയുള്ള ഒരു ഏകദിന മത്സരവും ന്യൂസീലന്‍ഡിന് എതിരായ ടെസ്റ്റുമാണ് ഹെഡിങ്‌ലിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നത്. 2023ലെ ആഷസിലെ ഒരു മത്സരവും ഇവിടെ നടത്താനായിരുന്നു പദ്ധതി. ക്ലബ്ബിന്റെ കിറ്റ് സ്‌പോണ്‍സര്‍മാരായ നൈക്കിയും നേരത്തെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്‍മാറിയിരുന്നു.വിഷയത്തില്‍ ഇ.സി.ബി അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതല്‍ ശിക്ഷാ നടപടികള്‍ ഈ അന്വേഷണത്തിന്റെ അവസാനം ആയിരിക്കും തീരുമാനിക്കുക.
Content Highlights: Yorkshire wont be allowed england matches due to azeem rafeeq issue
Content Highlights: