രോഹിത്തിനും കോലിക്കും ശേഷം ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ടുനയിക്കുക ഗില്ലും ജയ്‌സ്വാളും - ജാഫര്‍

Photo: ANI, PTI
Photo: ANI, PTI

ന്യൂഡല്‍ഹി: രോഹിത് ശര്‍മയ്ക്കും വിരാട് കോലിക്കും ശേഷം ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ടുനയിക്കുക ശുഭ്മാന്‍ ഗില്ലും യശസ്വി ജയ്‌സ്വാളുമായിരിക്കുമെന്ന് മുന്‍ താരം വസീം ജാഫര്‍. ഇന്ത്യ - വെസ്റ്റിന്‍ഡീസ് ടെസ്റ്റ് പരമ്പര സംപ്രേക്ഷണം ചെയ്യുന്ന ജിയോ സിനിമയുടെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജാഫര്‍.

2023 ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത താരങ്ങളാണ് ഗില്ലും ജയ്‌സ്വാളും. ഗില്ലാകട്ടെ ഈ വര്‍ഷം എല്ലാ ഫോര്‍മാറ്റിലും സെഞ്ചുറി നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയും ഗില്ലായിരുന്നു. ജയ്‌സ്വാളാകട്ടെ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ചുറിയുമായി വരവറിയിച്ചു. വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ 171 റണ്‍സെടുത്ത താരം രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ചുറിയും നേടി.

'ജയ്‌സ്വാളിനെ മൂന്ന് ഫോര്‍മാറ്റിലും കളിക്കാന്‍ സാധിക്കുന്ന താരമായാണ് ഞാന്‍ കാണുന്നത്. ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ജയ്‌സ്വാള്‍ ടെസ്റ്റിലും മികച്ച തുടക്കം കുറിച്ചിരിക്കുകയാണ്. രണ്ടാമത് ഗില്‍, നമ്മള്‍ ബാറ്റിങ്ങിനെ കുറിച്ച് മാത്രം സംസാരിക്കുകയാണെങ്കില്‍ രോഹിത് ശര്‍മയ്ക്കും വിരാട് കോലിക്കും ശേഷം ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുന്നവരായാണ് ഈ രണ്ട് കളിക്കാരെയും ഞാന്‍ കാണുന്നത്',  ജാഫര്‍ പറഞ്ഞു.

Content Highlights: Yashasvi Jaiswal Shubman Gill will take Indian cricket forward after Rohit Sharma Virat Kohli