കരിയറിലെ ആദ്യ 33 ടെസ്റ്റുകളും 33 വ്യത്യസ്ത വേദികളിൽ; യശസ്വി ജയ്‌സ്വാളിന് അപൂർവ റെക്കോഡ്

#സ്പോര്‍ട്‌സ് ഡെസ്‌ക്‌

ക്രൈസ്റ്റ്ചർച്ച്: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ അത്യപൂർവമായ നേട്ടം സ്വന്തമാക്കി ഇന്ത്യൻ ഓപ്പണിങ് ബാറ്റർ യശസ്വി ജയ്‌സ്വാൾ. കരിയറിലെ ആദ്യ 33 ടെസ്റ്റ് മത്സരങ്ങളും 33 വ്യത്യസ്ത വേദികളിൽ കളിക്കുന്ന ലോകത്തിലെ രണ്ടാമത്തെ മാത്രം ക്രിക്കറ്ററായി ജയ്‌സ്വാൾ മാറിയിരിക്കുകയാണ്. ന്യൂസീലൻഡിനെതിരേ ക്രൈസ്റ്റ്ചർച്ചിലെ ഹാഗ്ലി ഓവലിൽ ആരംഭിച്ച ടെസ്റ്റ് മത്സരത്തോടെയാണ് താരം ഈ ചരിത്രനേട്ടത്തിലെത്തിയത്.

2023 ജൂലായ് 12-ന് വെസ്റ്റ് ഇൻഡീസിനെതിരേ റോസോയിലെ വിൻഡ്സർ പാർക്കിൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ജയ്‌സ്വാൾ, അന്നുമുതൽ ഇതുവരെ ഇന്ത്യയ്ക്കായി കളിച്ച 33 ടെസ്റ്റുകളും വെവ്വേറെ സ്റ്റേഡിയങ്ങളിലാണ് പൂർത്തിയാക്കിയത്. മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ മാത്രമാണ് കരിയറിലെ ആദ്യ 33 ടെസ്റ്റുകളും (1987-1994) വ്യത്യസ്ത വേദികളിൽ കളിച്ചിട്ടുള്ള മറ്റൊരു താരം. സച്ചിൻ തെണ്ടുൽക്കർ തന്റെ ആദ്യ 32 ടെസ്റ്റുകൾ (1989-1994) വ്യത്യസ്ത ഗ്രൗണ്ടുകളിൽ കളിച്ചത്. മുൻ ഇന്ത്യൻ പേസർ ജവഗൽ ശ്രീനാഥും വെസ്റ്റ് ഇൻഡീസ് വിക്കറ്റ് കീപ്പർ ബാറ്റർ ദിനേശ് രാംദിനും കരിയറിലെ ആദ്യ 24 ടെസ്റ്റുകൾ വീതം വ്യത്യസ്ത വേദികളിൽ കളിച്ച് ഈ പട്ടികയിൽ തൊട്ടുപിന്നിലുണ്ട്.

തന്റെ ടെസ്റ്റ് കരിയറിൽ ഇതുവരെ ഇംഗ്ലണ്ടിനെതിരേ 10 ടെസ്റ്റുകളും ഓസ്ട്രേലിയ, ന്യൂസീലൻഡ് ടീമുകൾക്കെതിരേ അഞ്ച് ടെസ്റ്റുകൾ വീതവും ജയ്‌സ്വാൾ കളിച്ചിട്ടുണ്ട്. കൂടാതെ വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരേ നാലു വീതവും ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകൾക്കെതിരേ രണ്ടു വീതവും അഫ്ഗാനിസ്ഥാനെതിരേ ഒരു ടെസ്റ്റും താരം പൂർത്തിയാക്കി.

2027 ജനുവരിയിൽ നടക്കുന്ന ബോർഡർ-ഗാവസ്‌കർ ട്രോഫിയിലെ നാഗ്പുർ ടെസ്റ്റിൽ കളിക്കുകയാണെങ്കിൽ സഞ്ജയ് മഞ്ജരേക്കറുടെ റെക്കോഡ് മറികടന്ന് 34 വ്യത്യസ്ത വേദി തികച്ച് ജയ്‌സ്വാളിന് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തുവാൻ സാധിക്കും.

Content Highlights: Yashasvi Jaiswal played his first 33 Test matches at 33 different venues., He equals Sanjay Manjrekar's historic record in Test cricket history., The milestone was achieved during the Test match against New Zealand at Hagley Oval, Christchurch., Jaiswal has a chance to break the all-time record in the upcoming series.