ഓക്‌ലൻഡിൽ കോലി ഷോ; സച്ചിന്റെ പേരിലുള്ള റെക്കോർഡും മറികടന്നു!

#സ്‌പോര്‍ട്‌സ് ഡെസ്‌ക്
വിരാട് കോലി | Photo: AFP
വിരാട് കോലി | Photo: AFP

ഓക്‌ലൻഡ്: ന്യൂസീലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ചരിത്രനേട്ടവുമായി വിരാട് കോലി. ഏകദിനത്തിൽ ചേസിങ്ങിൽ നേടിയ റൺസിൽ സച്ചിൻ തെണ്ടുൽക്കറുടെ പേരിലുള്ള റെക്കോർഡ് കോലി മറികടന്നു. ഒപ്പം വിദേശത്ത് അമ്പതാമത്തെ 50 പ്ലസ് സ്‌കോറെന്ന അപൂർവ നേട്ടവും ഇന്ത്യൻ താരം സ്വന്തമാക്കി.

മത്സരത്തിനിറങ്ങുമ്പോൾ സച്ചിന്റെ പേരിലുണ്ടായിരുന്ന 8720 റൺസ് എന്ന റെക്കോർഡ് മറികടക്കാൻ കോലിക്ക് 54 റൺസാണ് വേണ്ടിയിരുന്നത്. ടിക്‌നറെ ബൗണ്ടറി കടത്തി അർധ സെഞ്ചുറി പൂർത്തിയാക്കിയ കോലി പിന്നാലെ മറ്റൊരു ബൗണ്ടറി കൂടി കണ്ടെത്തി സച്ചിന്റെ റെക്കോർഡ് മറികടന്നു. 169 ഇന്നിങ്‌സുകളിൽ നിന്ന് കോലി നേടിയത് 8741 റൺസാണ്. സച്ചിൻ 232 ഇന്നിങ്‌സുകളിൽ നിന്നാണ് 8720 റൺസ് കണ്ടെത്തിയത്. ചേസിങ്ങിൽ 6801 റൺസുള്ള രോഹിത് ശർമയാണ് മൂന്നാം സ്ഥാനത്ത്.

വിദേശത്ത് കളിച്ച 128-ാം ഏകദിനത്തിലാണ് കോലി അമ്പതാമത്തെ തവണ 50 റൺസ് പിന്നിട്ടത്‌. വിദേശത്ത് 21 സെഞ്ചുറികളും 29 അർധ സെഞ്ചുറികളും കോലി നേടിയിട്ടുണ്ട്.

Content Highlights: Virat Kohli surpassed Sachin Tendulkar's record for runs in ODI run-chases., Kohli achieved the feat in 169 innings compared to Sachin's 232 innings., Scored his 50th 50-plus score in away ODI matches., Hit the milestone during the first ODI against New Zealand in Auckland.