അൻവേയ് ദ്രാവിഡും ആര്യവീർ സെവാഗും അണ്ടർ-19 ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിൽ

#സ്പോര്‍ട്‌സ് ഡെസ്‌ക്‌

മസ്‌കറ്റ് / ന്യൂഡൽഹി: ഒമാനിൽ നടക്കുന്ന എസിസി പുരുഷ അണ്ടർ-19 ഏഷ്യ കപ്പിനുള്ള 15 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മുൻ ഇന്ത്യൻ ക്യാപ്റ്റനും പരിശീലകനുമായ രാഹുൽ ദ്രാവിഡിന്റെ മകൻ അൻവേയ് ദ്രാവിഡും മുൻ ഇന്ത്യൻ ഓപ്പണർ വിരേന്ദർ സെവാഗിന്റെ മകൻ ആര്യവീർ സെവാഗും ടീമിൽ ഇടംപിടിച്ചതാണ് പ്രധാന ആകർഷണം. ഒമാനിലെ മസ്‌കറ്റിൽ നവംബർ അഞ്ചു മുതൽ 14 വരെയാണ് ടൂർണമെന്റ് നടക്കുന്നത്.

ലക്ഷ്യ റായ്ചന്ദാനിയാണ് ടീമിന്റെ ക്യാപ്റ്റൻ. യഷ് വർധൻ സിങ് ചൗഹാൻ വൈസ് ക്യാപ്റ്റനായും തിരഞ്ഞെടുക്കപ്പെട്ടു. അടുത്തിടെ സമാപിച്ച വിനൂ മങ്കാദ് ട്രോഫിയിൽ നടത്തിയ തകർപ്പൻ പ്രകടനമാണ് ഇരു യുവതാരങ്ങൾക്കും ഇന്ത്യൻ അണ്ടർ-19 ടീമിലേക്ക് വഴിതുറന്നത്.

17-കാരനായ അൻവേയ് ഒക്ടോബർ തുടക്കത്തിൽ ഗുജറാത്തിനെതിരായ മത്സരത്തിൽ 100 പന്തിൽ നിന്ന് 151 റൺസ് നേടി ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഈ വർഷം ജൂലൈയിൽ ഹമ്പൻതോട്ടയിൽ ശ്രീലങ്കയ്ക്കെതിരായ യൂത്ത് ഏകദിനത്തിൽ 67 പന്തിൽ നിന്ന് 87 റൺസും താരം നേടിയിട്ടുണ്ട്. ടീമിലെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കൂടിയാണ് അൻവേയ്.

19-കാരനായ ആര്യവീർ വിനൂ മങ്കാദ് ട്രോഫിയിൽ ചണ്ഡിഗഡിനെതിരേ 143 പന്തിൽ നിന്ന് 173 റൺസ് അടിച്ചെടുത്തിരുന്നു.

15 അംഗ ഇന്ത്യൻ ടീം

1.ലക്ഷ്യ റായ്ചന്ദാനി (ക്യാപ്റ്റൻ)

2.യഷ് വർധൻ സിംഗ് ചൗഹാൻ (വൈസ് ക്യാപ്റ്റൻ)

3. ആര്യവീർ സെവാഗ്

4. അൻവേയ് ദ്രാവിഡ് (വിക്കറ്റ് കീപ്പർ)

5. വി.കെ. വിനീത്

6. കുശാഗ്ര ഓജ

7. അർജുൻ രാജ്പുത്

8. മനൽ ചൗഹാൻ

9. രജത് ബാഗേൽ (വിക്കറ്റ് കീപ്പർ)

10. വി. യശ്വീർ

11. ആര്യൻ സവ്‌സാനി

12. മോഹിത് ഉൽവ

13. കാവ്യ പട്ടേൽ

14. ഷാവിൻ വിനോദ്

15. ഇഷാൻ സൂദ്‌

Content Highlights: Anvay Dravid and Aryaveer Sehwag named in India's 15-member U-19 Asia Cup squad., Tournament is scheduled to take place in Muscat, Oman from November 5 to 14., Lakshya Raichandani appointed as captain and Yashvardhan Singh Chauhan as vice-captain., Selections based on impressive performances in the recently concluded Vinoo Mankad Trophy.