സ്മിത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ബോള്‍ട്ടിന്റെ വേറിട്ടൊരു സമ്മാനം, വൈറലായി വീഡിയോ

ട്രെന്റ് ബോള്‍ട്ട്, സ്റ്റീവ് സ്മിത്ത്‌
ട്രെന്റ് ബോള്‍ട്ട്, സ്റ്റീവ് സ്മിത്ത്‌

ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ വേറിട്ട ആക്ഷന്‍ കൊണ്ട് ആരാധകരുടെ മനം കവര്‍ന്ന താരമാണ് ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്. പന്ത് ലീവ് ചെയ്യുമ്പോഴും റണ്‍ വേണ്ട എന്ന് സഹബാറ്ററോട് പറയുമ്പോഴുമെല്ലാം സ്മിത്തിന്റെതായ ചില വ്യത്യസ്തമായ ആംഗ്യങ്ങള്‍ ഗ്രൗണ്ടിലുണ്ടാകാറുണ്ട്. അത് ക്രിക്കറ്റ് ലോകത്ത് വൈറലുമാണ്. 

എന്നാല്‍ സ്റ്റീവ് സ്മിത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ന്യൂസീലന്‍ഡിന്റെ പേസ് ബൗളര്‍ ട്രെന്റ് ബോള്‍ട്ട് വ്യത്യസ്തമായ ഒരു സമ്മാനം താരത്തിന് നല്‍കി. സ്റ്റീവ് സ്മിത്തിനെ പിച്ചില്‍ അനുകരിച്ചാണ് ബോള്‍ട്ട് ക്രിക്കറ്റ് ലോകത്ത് തരംഗമായത്. 

ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ബാറ്റുചെയ്യുന്നതിനിടെയാണ് ബോള്‍ട്ടിന്റെ രസകരമായ ആക്ഷന്‍ വന്നത്. പോട്ടിസിന്റെ പന്ത് പ്രതിരോധിച്ച ബോള്‍ട്ട് സഹതാരമായ ഗ്രാന്‍ഡ്‌ഹോമിനോട് നോ റണ്‍ എന്നുറക്കെ പറഞ്ഞ് സ്മിത്തിനെ അനുകരിച്ചു. 

ഈ വീഡിയോ ചുരുങ്ങിയ നിമിഷം കൊണ്ടുതന്നെ വൈറലായി. സ്മിത്തിന് നല്‍കാവുന്ന ഏറ്റവും വലിയ സമ്മാനമാണിതെന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്. മത്സരത്തില്‍ 14 റണ്‍സ് നേടിയ ബോള്‍ട്ട് മൂന്ന് വിക്കറ്റും സ്വന്തമാക്കി.

Content Highlights: steve smith, trent boult, cricket, viral video, nz vs eng, cricket news, sports news