'പാകിസ്താൻ വളരെ മോശം ടീം, ഇംഗ്ലണ്ട് അനായാസം വിജയിക്കും'- ചർച്ചയായി ബ്രോഡിന്റെ പരാമർശം

ലണ്ടൻ: ഇംഗ്ലണ്ടും പാകിസ്താനും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്കിടെ പാകിസ്താനെതിരെ കടുത്ത വിമർശനവുമായി ഇംഗ്ലണ്ടിന്റെ മുൻ പേസ് ബൗളർ സ്റ്റുവർട്ട് ബ്രോഡ്. മുൻ ക്യാപ്റ്റൻ ബെൻ സ്റ്റോക്ക്സും പരിശീലകൻ ബ്രണ്ടൻ മക്കല്ലവും പടിയിറങ്ങിയ ശേഷമുള്ള ഇംഗ്ലണ്ടിന്റെ ആദ്യ പരമ്പരയാണിത്. പരിക്കേറ്റ് ആദ്യ ടെസ്റ്റിൽ നിന്ന് വിട്ടുനിൽക്കുന്ന ബാബർ അസമിന്റെ അഭാവത്തിൽ സൽമാൻ അലി ആഗയാണ് പാകിസ്താനെ നയിക്കുന്നത്.
പാകിസ്താൻ മോശം ടീമാണെന്നും ഇംഗ്ലണ്ട് അനായാസം വിജയം നേടുമെന്നും 'ദി ലവ് ഫോർ ക്രിക്കറ്റ് പോഡ്കാസ്റ്റി'ൽ സംസാരിക്കവേ ബ്രോഡ് പറഞ്ഞു. 'പാകിസ്താനൊരു മോശം ടീമാണ്. അത്ര മികച്ച ടീമൊന്നുമല്ല. ഇംഗ്ലണ്ട് 3-0ത്തിന് വിജയിക്കുമെന്ന് തന്നെ കരുതാം. അത് വളരെ അനായാസവുമായിരിക്കും. ഇംഗ്ലണ്ട് ഈ ടെസ്റ്റ് പരമ്പര വിജയിച്ചില്ലെങ്കിൽ അതൊരു നാണക്കേടാകും.'-ബ്രോഡ് വ്യക്തമാക്കി.
ബുധനാഴ്ച്ച തുടങ്ങിയ ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്സിൽ പാകിസ്താൻ 171 റൺസിന് പുറത്തായി. മീഡിയം പേസ് ബൗളറായ ഒലി റോബിൻസണിന്റേയും പേസ് ബൗളർ ജോഷ് ടങ്ങിന്റേയും ബൗളിങ്ങാണ് പാകിസ്താനെ ചെറിയ സ്കോറിലൊതുക്കിയത്. ഇരുവരും അഞ്ച് വിക്കറ്റ് വീതം നേടി. നിലവിൽ രണ്ടാം ദിനം ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സ് ബാറ്റിങ് പുരോഗമിക്കുകയാണ്.
Content Highlights: Stuart Broad predicts a comfortable 3-0 clean sweep for England against Pakistan., Ollie Robinson and Josh Tongue took five wickets each to bowl out Pakistan for 171 on Day 1 at Headingley., Joe Root leads England in his second stint as captain.