വനിതാ പ്രീമിയര്‍ ലീഗ്; സ്മൃതി മന്ദാന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍

Photo: twitter.com
Photo: twitter.com

ബെംഗളൂരു: വനിതാ പ്രീമിയര്‍ ലീഗിന്റെ (ഡബ്ല്യു.പി.എല്‍) ഉദ്ഘാടന പതിപ്പില്‍ ഇന്ത്യന്‍ താരം സ്മൃതി മന്ദാനയെ ക്യാപ്റ്റനായി തിരഞ്ഞെടുത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഫ്രാഞ്ചൈസി. ആര്‍സിബിയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പങ്കുവെച്ച വീഡിയോയില്‍ പുരുഷ ടീമിന്റെ നിലവിലെ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയും മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുമാണ് വനിതാ ടീം ക്യാപ്റ്റനെ പ്രഖ്യാപിച്ചത്.

ഫെബ്രുവരി 13-ന് മുംബൈയില്‍ നടന്ന ഡബ്ല്യു.പി.എല്ലിന്റെ പ്രഥമ താരലേലത്തിലെ ആദ്യ പേര് മന്ദാനയുടേതായിരുന്നു. മുംബൈ ഇന്ത്യന്‍സും ആര്‍സിബിയുമായിരുന്നു താരത്തിനായി മത്സരിച്ചത്. ഒടുവില്‍ 3.4 കോടിക്ക് ആര്‍സിബി മന്ദാനയെ ടീമിലെത്തിക്കുകയായിരുന്നു. ഇത്തവണത്തെ ലേലത്തിലെ ഏറ്റവും മൂല്യമേറിയ താരവും സ്മൃതി മന്ദാനയായിരുന്നു.

Content Highlights: Smriti Mandhana named RCB captain for Women s Premier League