ഇനി സമൃതി ഒന്നാമത്; വനിതാ ടി20 ക്രിക്കറ്റിൽ ചരിത്രമെഴുതി സ്മൃതി മന്ദാന

#സ്പോര്‍ട്‌സ് ഡെസ്‌ക്‌
Photo: Getty Images
Photo: Getty Images

നഗോയ: ന്യൂസീലൻഡിന്റെ സൂസി ബയ്റ്റ്‌സിനെ മറികടന്ന് അന്താരാഷ്ട്ര വനിതാ ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാന. ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് ടൂർണമെന്റിന്റെ സെമിഫൈനലിൽ ബംഗ്ലദേശിനെതിരായ മത്സരത്തിലാണ് സ്മൃതി ഈ നേട്ടത്തിലെത്തിയത്.

മത്സരത്തിന് മുൻപ് ബയ്റ്റ്‌സിന്റെ റെക്കോർഡ് മറികടക്കാൻ എട്ട് റൺസ് മാത്രം വേണ്ടിയിരുന്ന സ്മൃതി, ഇന്നിങ്‌സിലെ മൂന്നാം ഓവറിൽ മരുഫ അക്തറിനെതിരേ നേടിയ ബൗണ്ടറിയിലൂടെയാണ് ഈ സുപ്രധാന നാഴികക്കല്ലിലെത്തിയത്. ഈ മത്സരത്തോടെ ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ 600 ഫോറുകൾ തികയ്ക്കുന്ന ആദ്യ താരം എന്ന നേട്ടവും സ്മൃതിക്ക് സ്വന്തമായി.

ബംഗ്ലദേശിനെതിരേ 19 പന്തിൽ അഞ്ച് ഫോറുകളും രണ്ട് സിക്‌സറുകളും അടക്കം 37 റൺസാണ്‌സ്മൃതി നേടിയത്. പവർപ്ലേയുടെ അവസാന പന്തിൽ അക്തറിന്റെ ഓവറിൽ ശോഭനയ്ക്ക് ക്യാച്ച് നൽകിയാണ് താരം പുറത്തായത്.

നിലവിൽ 4,788 റൺസോടെ ടി20 റൺവേട്ടക്കാരുടെ പട്ടികയിൽ സ്മൃതി മന്ദാന ഒന്നാം സ്ഥാനത്താണ്. 4,758 റൺസുമായി സൂസി ബയ്റ്റ്‌സ്. രണ്ടാമതും ഇന്ത്യയുടെ ഹർമൻപ്രീത് കൗർ (4,287 റൺസ്), ശ്രീലങ്കയുടെ ചമരി അട്ടപ്പട്ടു282 റൺസ്), ന്യൂസീലൻഡിന്റെ സോഫി ഡിവൈൻ (3,817 റൺസ്) എന്നിവർ തുടർന്നുള്ള സ്ഥാനങ്ങളിലുമുണ്ട്.

എല്ലാ ഫോർമാറ്റുകളിലുമായി വനിതാ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന നേട്ടവും ഏഷ്യൻ കപ്പിനിടെ സ്മൃതി സ്വന്തമാക്കിയിരുന്നു. കൂടാതെ, വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര സെഞ്ചുറികൾ എന്ന റെക്കോർഡും സ്മൃതി മന്ദാനയുടെ പേരിലാണ്.

Content Highlights: Smriti Mandhana surpassed Suzie Bates to become the leading run-scorer in women's T20I history., Achieved the milestone during the Asian Games semifinal against Bangladesh., Became the first player to hit 600 boundaries in women's T20I cricket., Scored 37 runs off 19 balls in the record-breaking innings.