സ്പിൻ ബൗളിങ്ങിൽ ക്ലീൻ ബൗൾഡ്; രഞ്ജി ട്രോഫിയിൽ ഒരു റണ്ണിന് ഗിൽ പുറത്ത്

ആഭ്യന്തര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിൽ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് നിരാശാജനകമായ തുടക്കം. രഞ്ജി ട്രോഫിയിൽ പഞ്ചാബിനായി ബാറ്റിങ്ങിനിറങ്ങിയ ഗിൽ അഞ്ച് പന്തിൽ നേടിയത് ഒരു റൺ മാത്രമാണ്. ഛത്തീസ്ഗഢ് ബൗളർ അയജ് മണ്ഡലിന്റെ പന്തിൽ ക്ലീൻ ബൗൾഡാകുകയായിരുന്നു.
ഈ ഔട്ടിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വേഗത്തിൽ പ്രചരിച്ചു. ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ സ്പിൻ പന്തുകളെ നേരിടാനുള്ള ഗില്ലിന്റെ പ്രതിരോധ തന്ത്രത്തെ കുറിച്ചുള്ള ചർച്ചയും ഉയർന്നുവന്നു. രഞ്ജി ട്രോഫിയിലെ സ്പിന്നിനെ പോലും നേരിടാനാകാതെ ന്യൂസീലൻഡിനെതിരായ ടെസ്റ്റിൽ ഗിൽ എങ്ങനെ കളിക്കും എന്ന് ചിലർ കുറിച്ചു.
ബിസിസിഐയുടെ നിർദേശപ്രകാരമാണ് ഗിൽ രഞ്ജി ട്രോഫിയിൽ കളിക്കാൻ തീരുമാനിച്ചത്. വ്യത്യസ്തമായ ഇന്ത്യൻ പിച്ചുകളിൽ ഗുണനിലവാരമുള്ള ബൗളിങ്ങിനെതിരെ പ്രതിരോധശേഷിയും ചലനങ്ങളും മെച്ചപ്പെടുത്താൻ ആഭ്യന്തര ലോംഗ് ഫോർമാറ്റ് മത്സരങ്ങൾ മുൻനിര ബാറ്റർമാരെ സഹായിക്കുമെന്നാണ് ബിസിസിഐയുടെ നിലപാട്.
Content Highlights: Shubman Gill scored just 1 run off 5 balls playing for Punjab against Chhattisgarh., He was clean-bowled by left-arm spinner Ajay Mandal., Gill played domestic red-ball cricket following BCCI's directive for international players., The appearance serves as preparation ahead of India's Test tour of New Zealand.