'ഇങ്ങ് വാ പറയട്ടേ'; ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന ഗില്ലുമായി പരിശീലന സെഷനിടെ ഗംഭീറിന്റെ നീണ്ട ചര്‍ച്ച

ഗോള്‍ഡ് കോസ്റ്റ്: ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ടെസ്റ്റ്, ഏകദിന ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ ഫോം വലിയ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ്. ഒരു വര്‍ഷത്തിനു ശേഷം സെപ്റ്റംബറില്‍ നടന്ന ഏഷ്യാ കപ്പിലാണ് ഗില്‍ ഇന്ത്യന്‍ ടി20 ടീമിലേക്ക് തിരിച്ചെത്തുന്നത്. സഞ്ജു സാംസന്റെ ഓപ്പണര്‍ സ്ഥാനം മാറ്റിയാണ് ഗില്ലിനെ ടീം മാനേജ്‌മെന്റ് ഓപ്പണറായി കൊണ്ടുവന്നത്. ഇതിനെതിരേ വിമര്‍ശനം ശക്തമായിരുന്നു. എന്നാല്‍ തിരിച്ചുവരവില്‍ ഗില്‍ ബാറ്റിങ്ങില്‍ ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ്.
കഴിഞ്ഞ 10 ഇന്നിങ്‌സുകളില്‍ നിന്ന് 23 റണ്‍സ് ശരാശരിയില്‍ 184 റണ്‍സ് മാത്രമാണ് ഗില്ലിന് നേടാന്‍ സാധിച്ചത്. 23 റണ്‍സാണ് ശരാശരി. ഉയര്‍ന്ന സ്‌കോര്‍ 47-ഉം. ഓസ്‌ട്രേലിയക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ 43 റണ്‍സ് മാത്രമാണ് താരത്തിന് സ്‌കോര്‍ ചെയ്യാനായത്.
മോശം ഫോം ചര്‍ച്ചയാകുന്നതിനിടെ ഗില്ലിന്റെയും ടീം പരിശീലകന്‍ ഗൗതം ഗംഭീറിന്റെയും ഒരു വീഡിയോ ശ്രദ്ധേയമാകുകയാണ്. വ്യാഴാഴ്ച ഗോള്‍ഡ് കോസ്റ്റിലെ കരാര ഓവലില്‍ നടക്കുന്ന നാലാം ടി20 മത്സരത്തിനു മുമ്പായി നടന്ന ഇന്ത്യന്‍ ടീമിന്റെ പരിശീലന സെഷനില്‍ പങ്കെടുക്കുകയായിരുന്ന ഗില്ലിനെ അവിടേക്കെത്തിയ ഗംഭീര്‍ വിളിച്ചുകൊണ്ടു പോകുന്നതാണ് ദൃശ്യങ്ങളില്‍. തുടര്‍ന്ന് ഇരുവരും ദീര്‍ഘ നേരം ചര്‍ച്ചയില്‍ ഏര്‍പ്പെടുകയും ചെയ്തു.
37*, 5, 15 എന്നിങ്ങനെയാണ് ഓസീസിനെതിരായ ടി20 പരമ്പരയിലെ ഗില്ലിന്റെ സ്‌കോറുകള്‍. 10, 9, 24 എന്നിങ്ങനെയായിരുന്നു ഏകദിന പരമ്പരയില്‍ താരത്തിന് സ്‌കോര്‍ ചെയ്യാനായത്. ഒന്നാം ടി20-യില്‍ സൂര്യകുമാര്‍ യാദവുമായി ചേര്‍ന്ന് മികച്ചൊരു കൂട്ടുകെട്ട് ഉണ്ടാക്കിയതു മാത്രമാണ് ഗില്ലിന്റേതായി എടുത്തുപറയാവുന്ന പ്രകടനം. പക്ഷേ ആ മത്സരം മഴ കാരണം ഉപേക്ഷിക്കപ്പെട്ടു.
അതേസമയം കഴിഞ്ഞ മത്സരത്തില്‍ വിജയം നേടാനായതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം. ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍ അപരാജിത ഇന്നിങ്സുമായി ടീമിന് നേടിക്കൊടുത്തത് ജയംമാത്രമല്ല, പരമ്പരനേടാമെന്ന പ്രതീക്ഷകൂടിയാണ്. ഓസ്ട്രേലിയക്കിത് തിരിച്ചുവരവിന്റെ പോരാട്ടമാണ്. ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ നാലാം മത്സരത്തില്‍ ഇരുടീമുകളും വ്യാഴാഴ്ച മുഖാമുഖം വരും. ഗോള്‍ഡ് കോസ്റ്റിലെ കരാര സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.45 മുതലാണ് മത്സരം. അഞ്ചുമത്സരങ്ങളുടെ പരമ്പരയില്‍ ഇരുടീമുകളും ഓരോ മത്സരംവീതം ജയിച്ചിട്ടുണ്ട്. ഒരു മത്സരം മഴമുടക്കി.
നിധീഷ് കളിച്ചേക്കും
ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ ഫോം മത്സരത്തില്‍ നിര്‍ണായകമാകും. എതിര്‍ ടീമിന്റെ ആത്മവിശ്വാസം തല്ലിത്തകര്‍ക്കാന്‍ അഭിഷേകിനോളം പോന്നവര്‍ വേറെയില്ല. യുവതാരം തകര്‍പ്പന്‍ ഫോമിലേക്കുയര്‍ന്നാല്‍ ഇന്ത്യന്‍ ടീമിന് തിരിഞ്ഞുനോക്കേണ്ടിവരില്ല. അതേസമയം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് ബാറ്റിങ്ങിലെ താളം വിണ്ടെടുക്കേണ്ടതുണ്ട്. ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍ കഴിഞ്ഞമത്സരത്തിലെ അപരാജിത ഇന്നിങ്സുമായി ടീമിലെ സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്. അക്ഷര്‍ പട്ടേലും ഓള്‍റൗണ്ടറായി ടീമിലുണ്ടാകും. മൂന്നാം ഓള്‍റൗണ്ടറുടെ സ്ഥാനത്തിനായി ശിവം ദുബെയും നിധീഷ്‌കുമാര്‍ റെഡ്ഡിയും തമ്മിലാണ് മത്സരം. പരിക്കുമൂലം പുറത്തായിരുന്ന നിധീഷ് ശാരീരികക്ഷമത തെളിയിച്ചാല്‍ ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. കഴിഞ്ഞമത്സരത്തിലെ മോശം ബൗളിങ് ദുബെക്ക് വിനയാകും വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മ തുടരാനാണ് സാധ്യത. അങ്ങനെയെങ്കില്‍ മലയാളി താരം സഞ്ജു സാംസണ്‍ പുറത്തിരിക്കേണ്ടിവരും. പേസര്‍മാരില്‍ ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങ്ങും കളിക്കാനാണ് സാധ്യത. വരുണ്‍ ചക്രവര്‍ത്തിയും ടീമിലുണ്ടാകും.
ഹെഡ് പോകും ഷോര്‍ട്ട് വരും
ഓസ്ട്രേലിയന്‍ ടീമില്‍ ട്രാവിഡ് ഹെഡുണ്ടാകില്ല. പകരം ഓപ്പണറായി മാത്യൂ ഷോര്‍ട്ടിനെ കളിപ്പിക്കും. പരിക്കുമാറിയ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല്‍ ടീമിലേക്കെത്തും. ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ്, ടീം ഡേവിഡ്, മാര്‍ക്ക് സ്റ്റോയ്നിസ് എന്നിവരുടെ ബാറ്റിങ്ങിലാണ് ടീമിന്റെ പ്രതീക്ഷ. ബൗളിങ്ങില്‍ ജോഷ് ഹേസല്‍വുഡും കളിക്കാനുണ്ടാകില്ല. ബെന്‍ ഡാര്‍ഷ്യൂസ് ടീമിലേക്കെത്തും. നഥാന്‍ എല്ലിസ്, സേവ്യര്‍ ബാര്‍ട്ട്ലെറ്റ്, മാറ്റ് കുഹ്നെമാന്‍ എന്നിവരും കളിക്കും.
Content Highlights: Shubman Gill`s form is a concern. Gautam Gambhir was seen in a long discussion with the young batsman during a recent training session. Read more.