രോഹിത്തും കോലിയും വിരമിച്ചു, ഇനിയെങ്കിലും സഞ്ജുവിന് അവസരം നല്‍കണമെന്ന് മുന്‍താരം

Photo: PTI
Photo: PTI

ന്യൂഡല്‍ഹി: രോഹിത് ശര്‍മയും വിരാട് കോലിയും ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ച സാഹചര്യത്തില്‍ പകരം ടീമിലെത്താന്‍ ഏറ്റവും അനുയോജ്യന്‍ സഞ്ജു സാംസണാണെന്ന് മുന്‍ താരം സ്റ്റുവര്‍ട്ട് ബിന്നി. 2014 മുതല്‍ 2016 വരെ ഇന്ത്യയ്ക്കായി കളിച്ച സ്റ്റുവര്‍ട്ട് ബിന്നി, 1983-ലെ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീം അംഗവും ബിസിസിഐ പ്രസിഡന്റുമായ റോജര്‍ ബിന്നിയുടെ മകനാണ്.

ഇന്‍സൈഡ് സ്‌പോര്‍ട്ടിന് നല്‍കിയ അഭിമുഖത്തിലാണ് ബിന്നി, സഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തിയത്. രോഹിത്തും കോലിയും വിരമിച്ച സാഹചര്യത്തില്‍ ടി20-യില്‍ ഇന്ത്യ സഞ്ജുവിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്ന് ബിന്നി അഭിപ്രായപ്പെട്ടു. ടി20-യില്‍ രോഹിത്തിന്റെയും കോലിയുടെയും വിടവ് നികത്താന്‍ സാധിക്കുന്ന താരം ആരെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ ടീമില്‍ ലഭിക്കുന്ന ചെറിയ അവസരങ്ങള്‍ പോലും സഞ്ജു പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ടെന്നും അതിനാല്‍ തന്നെ ഇന്ത്യന്‍ ടീമില്‍ താരത്തിന് സ്ഥിരമായി അവസരങ്ങള്‍ ലഭിക്കുന്ന സാഹചര്യമുണ്ടാകണമെന്നാണ് തന്റെ അഭിപ്രായമെന്നും ബിന്നി കൂട്ടിച്ചേര്‍ത്തു.

Content Highlights: Former Indian player Stuart Binny believes Sanju Samson is the ideal choice to fill the void left by