വിമർശകർ കണ്ടോളൂ, കത്തിക്കയറി സഞ്ജു സാംസൺ; 22 പന്തിൽ അടിച്ചെടുത്തത് 57 റൺസ്

സഞ്ജു സാംസണ്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയപ്പോള്‍ | Photo: PTI
സഞ്ജു സാംസണ്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയപ്പോള്‍ | Photo: PTI

ന്യൂഡൽഹി: വിമർശകർക്ക് മറുപടിയുമായി അഫ്ഗാനിസ്താനെതിരായ രണ്ടാം ട്വന്റി 20യിൽ കത്തിക്കയറി സഞ്ജു സാംസൺ. ഓപ്പണറായെത്തിയ സഞ്ജു 22 പന്തിൽ ഏഴ് ഫോറും നാല് സിക്‌സറും സഹിതം 57 റൺസ് അടിച്ചെടുത്തു. 20 പന്തിൽ നിന്നായിരുന്നു സഞ്ജുവിന്റെ അർദ്ധ സെഞ്ചുറി.

മുഹമ്മദ് നബി എറിഞ്ഞ ആരാം ഓവറിൽ 20 റൺസാണ് മലയാളി താരം അടിച്ചെടുത്തത്. അടുത്ത ഓവറിൽ റാഷിദ് ഖാനെ ബൗണ്ടറിയിലേക്ക് പറത്തി അർധ സെഞ്ചുറി പൂർത്തിയാക്കി. ഒടുവിൽ റാഷിദ് ഖാന്റെ പന്തിൽ മുഹമ്മദ് നബി ക്യാച്ച് ചെയ്യുകയായിരുന്നു. സഞ്ജുവും അഭിഷേകും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 88 റൺസ് കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്തു.

അഫ്ഗാനിസ്താനെതിരായ ആദ്യ ട്വന്റി 20യിൽ സഞ്ജുവിന് തിളങ്ങാനായിരുന്നില്ല. എട്ട് പന്തിൽ പത്ത് റൺസെടുത്ത് പുറത്തായിരുന്നു. ഇതോടെ സഞ്ജുവിനെ മാറ്റി വൈഭവ് സൂര്യവംശിയെ കളിപ്പിക്കണമെന്ന ആവശ്യവുമയർന്നിരുന്നു. മുൻ ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെയുള്ളവർ വൈഭവിനായി രംഗത്തെത്തിയിരുന്നു.

Content Highlights: Sanju Samson scored 57 runs from 22 balls against Afghanistan in the second T20., His explosive innings included 7 fours and 4 sixes., Reached his half-century in just 20 balls, answering his critics effectively., Formed an 88-run opening partnership with Abhishek.