ഷുഐബ് മാലിക്കിന്റെ കളി കാണാനെത്തി സന ജാവേദ്; ഗാലറിയില്‍നിന്നുയര്‍ന്ന് 'സാനിയ മിര്‍സ' വിളികളും

ലാഹോര്‍: പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ കറാച്ചി കിങ്‌സിന്റെ താരം ഷുഐബ് മാലികിന്റെ കളി കാണാനെത്തി ഭാര്യ സന ജാവേദ്. ഇതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. തിങ്കളാഴ്ച മുള്‍ട്ടാന്‍ സുല്‍ത്താന്‍സിനെതിരായ മത്സരം കാണാനാണ് സനയെത്തിയത്. കറാച്ചിക്കുവേണ്ടി ഷുഐബ് മാലിക് ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ പുഞ്ചിരിയോടെ ഗാലറിയിലിരിക്കുന്ന സന ജാവേദിന്റെ ചിത്രം ക്യാമറയില്‍ പതിഞ്ഞു.
മത്സരത്തിനിടെ സനയുടേതായുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം സനയുടെ വരവോടെ സ്‌റ്റേഡിയത്തില്‍നിന്ന് 'സാനിയ മിര്‍സ' എന്ന് ആരാധകര്‍ ഉറക്കെ വിളിച്ചു പറഞ്ഞു. ഇതു കേട്ട സനയുടെ മുഖഭാവവും ആരാധകര്‍ പങ്കുവെച്ച വീഡിയോയിലുണ്ട്.
3.2 ഓവറില്‍ രണ്ട് വിക്കറ്റിന് 12 എന്ന നിലയില്‍ കറാച്ചി കിങ്‌സ് തകര്‍ന്നു നില്‍ക്കുമ്പോഴാണ് ഷുഐബ് ബാറ്റിങ്ങിനെത്തിയത്. രണ്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 35 പന്തുകള്‍ നേരിട്ട് 53 റണ്‍സാണ് ഷുഐബ് നേടിയത്. മത്സരത്തില്‍ കറാച്ചിയുടെ ടോപ് സ്‌കോററാവാന്‍ ഷുഐബിന് കഴിഞ്ഞെങ്കിലും വിജയത്തിലെത്താനായില്ല. ആദ്യം ബാറ്റുചെയ്ത മുള്‍ട്ടാന്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്തു. മറുപടിയായി കറാച്ചിക്ക് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റിന് 130 റണ്‍സെടുക്കാനേ ആയുള്ളൂ.
ഈ വര്‍ഷം ജനുവരിയിലാണ് ഷുഐബും സന ജാവേദുമായുള്ള വിവാഹം കഴിഞ്ഞത്. ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുമായുള്ള ബന്ധം വേര്‍പ്പിരിഞ്ഞതിനു പിന്നാലെയാണ് സനയെ വിവാഹം ചെയ്യുന്നത്.
Content Highlights: sana javed reached stadium to watch psl shoaib malik