‘ക്രിക്കറ്റിലെ അതുല്യമായ സംഭാവന, മാതൃകാപരമായ നേതൃത്വം’; ഹിറ്റ്മാന് ഡി.ലിറ്റ് സമ്മാനിക്കാൻ സർവകലാശാല

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
Photo: AP
Photo: AP

പുണെ: ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമയ്ക്ക് ഓണററി ഡോക്ടറേറ്റ് (ഡി.ലിറ്റ്) നൽകാൻ അജീങ്ക്യ ഡി.വൈ പാട്ടീൽ സർവകലാശാല. ക്രിക്കറ്റിലെ അതുല്യമായ സംഭാവനയും മാതൃകാപരമായ നേതൃത്വവും കണക്കിലെടുത്താണ് രോഹിത്തിന് ഓണററി ഡോക്ടറേറ്റ് നൽകുന്നതെന്ന് സർവകലാശാല അറിയിച്ചു.

ശനിയാഴ്ച നടക്കുന്ന ബിരുദദാന ചടങ്ങിൽവെച്ചാണ് രോഹിത്തിന് ഡോക്ടറേറ്റ് സമ്മാനിക്കുക. പത്താം ബിരുദദാന ചടങ്ങ് താരനിബിഡമായ ചടങ്ങായിരിക്കുമെന്ന് ബുധനാഴ്ച സർവകലാശാല പറഞ്ഞു.

സർവകലാശാലയുടെ പ്രസിഡന്റും ചാൻസലറുമായ ഡോ. അജീങ്ക്യ ഡി.വൈ. പാട്ടീൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ, കായികരംഗത്തെ രോഹിത്തിന്റെ സമാനതകളില്ലാത്ത സംഭാവനകൾക്കും ലോക വേദിയിലെ മാതൃകാപരമായ നേതൃത്വത്തിനും അദ്ദേഹത്തെ ആദരിക്കും.

Content Highlights: Indian cricket captain Rohit Sharma to receive an honorary D.Litt from DY Patil University for his exceptional contributions and leadership in cricket. Don`t miss the details!