രോഹന്‍ പ്രേം വിദേശ ലീഗിലേക്ക്; പല ടീമുകളും സമീപിച്ചെന്ന് താരം

തിരുവനന്തപുരം: രണ്ടുപതിറ്റാണ്ട് കേരളാക്രിക്കറ്റിന്റെ നെടുംതൂണായിരുന്ന രോഹന്‍ പ്രേം ഇനി വിദേശലീഗിലേക്ക്. ദുബായ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ ലീഗുകളില്‍ കളിക്കാനായി പല ടീമുകളും സമീപിച്ചിട്ടുണ്ടെന്ന് രോഹന്‍ പറഞ്ഞു. കേരളാ ടീമില്‍നിന്ന് കഴിഞ്ഞദിവസമാണ് രോഹന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.
കഴിഞ്ഞവര്‍ഷം ഐ.പി.എല്‍. മത്സരങ്ങളുടെ മലയാളം കമന്ററി പറഞ്ഞിരുന്നത് രോഹനും സോണി ചെറുവത്തൂരും വി.എ. ജഗദീഷുമായിരുന്നു. കമന്ററിരംഗത്ത് തുടരുമെന്നും പരിശീലനരംഗത്തേക്ക് ഉടന്‍ ഇല്ലെന്നും രോഹന്‍ വ്യക്തമാക്കി.
ആഭ്യന്തര ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 5,000 റണ്‍സ് നേടിയ ആദ്യ കേരളതാരമാണ്. രഞ്ജിട്രോഫിയില്‍ കേരളത്തിനായി കൂടുതല്‍ മത്സരങ്ങള്‍, കൂടുതല്‍ റണ്‍സ്, കൂടുതല്‍ സെഞ്ചുറി എന്നീ റെക്കോഡുകള്‍ക്ക് ഉടമയാണ്. ട്വന്റി 20-യില്‍ കേരളത്തിനായി 1000 റണ്‍സ് നേടുന്ന ആദ്യബാറ്ററുമായി. അണ്ടര്‍-13 മുതല്‍ എല്ലാ കാറ്റഗറിയിലും കേരളത്തിനായി കളിക്കുകയും സെഞ്ചുറി നേടുകയും ടീമിനെ നയിക്കുകയുംചെയ്തു.
2005 ഡിസംബറില്‍ 19-ാംവയസ്സില്‍ രഞ്ജി ക്രിക്കറ്റ് കളിച്ചുതുടങ്ങിയ രോഹന്‍ 19 വര്‍ഷത്തിനിടെ 102 മത്സരങ്ങളില്‍ ബാറ്റേന്തി. 13 സെഞ്ചുറിയും 27 അര്‍ധസെഞ്ചുറിയും നേടി. കേരളാടീമില്‍ മൂന്നു തലമുറയ്‌ക്കൊപ്പം കളിച്ചു.
ഫസ്റ്റ് ക്ലാസ്:
മത്സരങ്ങള്‍: 102
ഇന്നിങ്‌സ്: 159
റണ്‍സ്: 5479
ഉയര്‍ന്ന സ്‌കോര്‍: 208
ശരാശരി: 38.04
100: 13
50: 27
ലിസ്റ്റ് എ
മത്സരം: 63
ഇന്നിങ്‌സ്: 60
റണ്‍സ്: 1726
ഉയര്‍ന്ന സ്‌കോര്‍: 114
ശരാശരി: 31.138
സെഞ്ചുറി: 3
അര്‍ധസെഞ്ചുറി: 11
Content Highlights: rohan prem into abroad league