അടുത്ത ബി.സി.സി.ഐ പ്രസിഡന്റായി റോജര്‍ ബിന്നി ചുമതലയേല്‍ക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോജര്‍ ബിന്നി ബി.സി.സി.ഐയുടെ പ്രസിഡന്റായേക്കും. അടുത്ത ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. നിലവിലെ പ്രസിഡന്റായ സൗരവ് ഗാംഗുലി സ്ഥാനമൊഴിയുന്നതോടെ റോജര്‍ ബിന്നി അധികാരത്തില്‍ വന്നേക്കും.
ഗാംഗുലി സ്ഥാനമൊഴിഞ്ഞാലും ബി.സി.സി.ഐ സെക്രട്ടറിയായി ജയ് ഷാ തന്നെ തുടരുമെന്നും റിപ്പോര്‍ട്ടിലുണ്ട്. സ്ഥാനമൊഴിയുന്ന ഗാംഗുലി അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സിയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ചേക്കും.
ഒക്ടോബര്‍ 18 നാണ് ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഇലക്ഷന്‍ നടക്കുന്നത്. അതിനുമുന്നോടിയായി റോജര്‍ ബിന്നിയുടെ പേര് സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട്. കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്റെ പ്രതിനിധിയായാണ് റോജര്‍ ബിന്നി മത്സരിക്കുന്നത്. 1983 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലംഗമാണ് റോജര്‍ ബിന്നി.
Content Highlights: roger binny, bcci president, saurav ganguly,ganguly icc chairman, bcci, bcci election, cricket news