തറവാട് വീട് പുതുക്കിപ്പണിതു തുടങ്ങി ഋഷഭ് പന്ത്, റോഡെങ്കിലും നന്നാവുമല്ലോ എന്ന് നാട്ടുകാർ

ദെഹ്റാദൂൺ: ജന്മനാടായ ഉത്തരാഖണ്ഡിലേയ്ക്ക് മടങ്ങാൻ ഋഷഭ് പന്ത് ആഗ്രഹം പ്രകടിപ്പിച്ചത് ഇയ്യിടെയാണ്. ജന്മനാട്ടിൽ കുറച്ചു സ്ഥലം അനുവദിച്ചുതരണമെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയോടും അഭ്യർഥിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി അനുഭാവപൂർവമാണ് ഇതിനോട് പ്രതികരിച്ചതും. ഇപ്പോൾ പിത്തോർഗഡ് ജില്ലയിലെ തറവാട് വീട് പുതുക്കിപ്പണിയാൻ തുടങ്ങിയിരിക്കുകയാണ് പന്ത്. ഋഷഭിന്റെ അമ്മ സരോജ പന്ത് കഴിഞ്ഞ ദിവസം പാലി-അംദാലിയിലുള്ള ഈ വീട് സന്ദർശിച്ചിരുന്നു. ഏതാണ്ട് രണ്ട് പതിറ്റാണ്ടിനുശേഷമാണ് സരോജ് പന്ത് ഈ വീട് സന്ദർശിക്കുന്നത്. ഇതിന് തൊട്ടുപിറകെയാണ് വീട് പുതുക്കിപ്പണിതു തുടങ്ങിയത്.
വീട് പണി ആരംഭിച്ചതോടെ നാട്ടുകാരും വലിയ ആവേശത്തിലാണ്. വീട് നിർമാണം പൂർത്തിയായാൽ പന്ത് ഇവിടുത്തെ നിത്യസന്ദർശകനായിരിക്കും എന്ന പ്രതീക്ഷയിലാണ് ഇവർ. വീടിന്റെ നിർമാണം പൂർത്തിയായാൽ പാലി-അംദാലിയിലേയ്ക്കുള്ള പതിനൊന്ന് കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് സഞ്ചാരയോഗ്യമാക്കുകയെങ്കിലും ചെയ്യുമല്ലോ എന്നും അവർ പ്രതീക്ഷിക്കുന്നു.
ഋഷഭിന്റെ മുത്തച്ഛന്റെ വീടാണിത്. മുത്തച്ഛൻ തൊഴിൽ തേടി ഏതാണ്ട് അറുപത് വർഷം മുൻപ് ഇവിടെ നിന്ന് റൂർക്കിയിലേയ്ക്ക് ചേക്കേറുകയായിരുന്നു. പിന്നീടാണ് ഇവിടേയ്ക്ക് തിരിച്ചുവന്നത്. ഏതാണ്ട് ഏഴ് വയസ്സ് വരെ ഋഷഭ് പന്ത് ഈ വീട്ടിൽ താമസിച്ചിരുന്നു. പിന്നീടാണ് കുടുംബസമേതം ഡൽഹിയിലേയ്ക്ക് താമസം മാറ്റിയത്.
Content Highlights: Cricketer Rishabh Pant is renovating his ancestral home in Pithoragarh district, Uttarakhand., His mother, Saroj Pant, recently visited the Pali-Amadali village home after two decades., Locals hope the renovation will lead to better road infrastructure in the area., Pant spent parts of his early childhood up to age seven in this ancestral house.