മുന്‍ രഞ്ജി താരം ആര്. രഘുനാഥ് അന്തരിച്ചു

തൃശ്ശൂര്‍: മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് താരം ആര്. രഘുനാഥ് അന്തരിച്ചു. തൃശ്ശൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. വൈകീട്ട് പാലക്കാട്ട് കെ.എസ്.ആര്.ടി.സി.ക്കടുത്ത് ഡി.പി.ഒ. റോഡിലെ 'റിട്രീറ്റ്' വീട്ടിലേക്ക് മൃതദേഹം കൊണ്ടുവരും. ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് പാലക്കാട് ചന്ദ്രനഗര്‍ വൈദ്യുത ശ്മശാനത്തില്‍ സംസ്കാരിക്കും.
1958-ല്‍ ആദ്യമായി പാലക്കാട്ട് രഞ്ജി ട്രോഫി ക്രിക്കറ്റ് നടക്കുമ്പോള്‍ കേരളത്തിന്റെ ഓപ്പണറായിരുന്നു രഘുനാഥ്. വിക്ടോറിയ കോളേജ് മൈതാനത്ത് മൈസൂരുവിനെതിരേ കളിക്കുമ്പോള്‍ ഓപ്പണ്‍ ചെയ്ത് അവസാനംവരെ പുറത്താകാതെനിന്ന് റെക്കോഡ് സ്ഥാപിച്ച (68 റണ്‍സ് നോട്ടൗട്ട്) കേരളത്തിന്റെ പ്രഥമതാരമാണ്.
17 മത്സരങ്ങളിലായി 30 ഇന്നിങ്സുകളില്‍ സംസ്ഥാനത്തിനുവേണ്ടി ബാറ്റേന്തി. പിന്നീട് കേരളത്തിന്റെയും ദക്ഷിണമേഖലയുടെയും വിവിധ വിഭാഗം ടീമുകളുടെ സെലക്ടറായിരുന്നു.
Content Highlights: ranji trophy ex cricketer r raghunath dies