രോഹിത് നാലാമനാകണം, ഋഷഭ് പന്തിന് ഓപ്പണറുടെ സ്ഥാനം നല്‍കണം: വസിം ജാഫര്‍

മുംബൈ: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിനെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ വസിം ജാഫര്‍. ഇന്ത്യന്‍ ക്രിക്കറ്റിലെ നിലവിലെ ടോപ് ഫൈവ് ബാറ്റര്‍മാരിലൊരാളാണ് പന്തെന്നാണ് ജാഫറുടെ അഭിപ്രായം.
ഋഷഭ് പന്തിന് ഓപ്പണിങ്ങില്‍ അവസരം നല്‍കണമെന്നും ഓപ്പണറായി താരത്തിന് തിളങ്ങാനാകുമെന്നും ജാഫര്‍ പറഞ്ഞു. ' വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പില്‍ ഋഷഭ് പന്തിനെ ഓപ്പണറാക്കണം. രോഹിത് ശര്‍മ നാലാമനായി കളിക്കണം. 2013-ല്‍ ധോനി രോഹിതിനെ ഓപ്പണറാക്കിയശേഷം അദ്ദേഹത്തിന് നന്നായി കളിക്കാനായി. ഇപ്പോള്‍ രോഹിത്താണ് തീരുമാനമെടുക്കേണ്ടത്. പന്തിനെ ഓപ്പണറാക്കണം. നിലവില്‍ ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച അഞ്ച് ബാറ്റര്‍മാരിലൊരാളാണ് പന്ത്'- ജാഫര്‍ വ്യക്തമാക്കി.
വിരാട് കോലി, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, കെ.എല്‍.രാഹുല്‍, ഋഷഭ് പന്ത് എന്നിവരാണ് ജാഫറിന്റെ അഭിപ്രായത്തില്‍ ഇന്ത്യന്‍ ടീമിലെ ടോപ്പ് ഫൈവ് ബാറ്റര്‍മാര്‍. രണ്ട് തവണയാണ് പന്ത് ഓപ്പണറായി കളിച്ചത്. രണ്ട് മത്സരങ്ങളില്‍ നിന്ന് 27 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. 26 ആണ് ഉയര്‍ന്ന സ്‌കോര്‍. ശരാശരിയാകട്ടെ വെറും 13.50.
വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പില്‍ ഋഷഭ് പന്താണ് ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍. എന്നാല്‍ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ താരം വന്‍ പരാജയമായിരുന്നു. സമീപകാലത്തായി ട്വന്റി 20യില്‍ ഫോമിലേക്കുയരാന്‍ പന്തിന് സാധിച്ചിട്ടില്ല.
Content Highlights: icc t20 world cup 2022, wasim jaffer, rishabh pant, rohit sharma, sports news, cricket, sports