കണങ്കാലിലെ പരിക്ക്; മുഹമ്മദ് ഷമി ഐ.പി.എലിനില്ല, ശസ്ത്രക്രിയക്ക് വിധേയനാകുമെന്ന് ബി.സി.സി.ഐ.

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് തുടങ്ങുംമുമ്പ് ഗുജറാത്ത് ടൈറ്റൻസിന് തിരിച്ചടിയായി പ്രധാന ബൗളർ മുഹമ്മദ് ഷമിയുടെ പരിക്ക്. കണങ്കാലിന് പരിക്കേറ്റതിനെത്തുടർന്ന് ചികിത്സയിലുള്ള ഷമിക്ക് ഐ.പി.എൽ. സീസൺ നഷ്ടമാകും.
കഴിഞ്ഞ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലാണ് ഷമി അവസാനമായി ഇന്ത്യക്കുവേണ്ടി കളിച്ചത്. ലോകകപ്പിൽ 24 വിക്കറ്റ് നേടിയിരുന്നു. പരിക്കിനെത്തുടർന്ന് ലണ്ടനിൽ ചികിത്സയിലായിരുന്നു. കാലിനേറ്റ പരിക്കിന് ഇൻജക്ഷനെടുത്തെങ്കിലും ഇത് ഫലംകണ്ടില്ല. ഷമി ഉടൻ ശസ്ത്രക്രിയക്ക് വിധേയനാകുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ.) അറിയിച്ചു.
Content Highlights: mohammed shami ruled out of ipl 2024 due to injury