എന്റെ റെക്കോർഡ് തകർക്കുന്നത് ആ ഇന്ത്യൻ താരമാകും- ട്വന്റി 20യിലെ ചരിത്രനേട്ടത്തിന് പിന്നാലെ ബട്‌ലർ

ജോസ് ബട്‌ലര്‍ | Photo: Getty Images
ജോസ് ബട്‌ലര്‍ | Photo: Getty Images

ലണ്ടൻ: ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവും മികച്ച റൺവേട്ടക്കാരനെന്ന ചരിത്ര റെക്കോർഡ് സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യൻ കൗമാരതാരം വൈഭവ് സൂര്യവംശിയെ പുകഴ്ത്തി ഇംഗ്ലീഷ് താരം ജോസ് ബട്‌ലർ. തന്റെ റെക്കോർഡ് എന്നെങ്കിലും തകരുമെന്നും ഇന്ത്യയുടെ കൗമാരതാരം വൈഭവ് സൂര്യവംശിയായിരിക്കും പുതിയ റെക്കോർഡുണ്ടാക്കുകയെന്നും ബട്‌ലർ വ്യക്തമാക്കി.

ദി ഹണ്ട്രഡ് ലീഗിൽ 27 പന്തിൽ പുറത്താകാതെ 51 റൺസ് അടിച്ചാണ് ബട്‌ലർ റെക്കോർഡ് പുസ്തകത്തിൽ ഇടം നേടിയത്. വെൽഷ് ഫെയറിനെതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്‌സിന് വേണ്ടിയായിരുന്നു മുൻ ഇംഗ്ലീഷ് ക്യാപ്റ്റന്റെ അർധ സെഞ്ചുറി. ഇതോടെ വെസ്റ്റിൻഡീസ് താരം കീറോൺ പൊള്ളാർഡിന്റെ പേരിലുണ്ടായിരുന്ന റെക്കോർഡ് പഴങ്കഥയായി. പൊള്ളാർഡ് 14803 റൺസാണ് നേടിയത്. ബട്‌ലറാകട്ടെ 14833 റൺസും അടിച്ചെടുത്തു.

മത്സരശേഷം സ്‌കൈ സ്‌പോർട്‌സിന് നൽകിയ അഭിമുഖത്തിലാണ് ബട്‌ലർ വൈഭവിനെ പരാമർശിച്ചത്. 'ക്രിക്കറ്റിൽ കാര്യങ്ങൾ വേഗത്തിലാണ് മാറിമറിയുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പ് വരെ ഞാൻ ഫോമിലായിരുന്നില്ല. ഇപ്പോൾ കരിയറിലെ തന്നെ ഏറ്റവും മികച്ച രീതിയിൽ ബാറ്റ് ചെയ്യാൻ കഴിയുന്നു. ഒന്നെങ്കിൽ ഫോമിലല്ലാത്ത സമയത്ത് നമ്മൾ പിന്മാറണം, അല്ലെങ്കിൽ കഠിനാധ്വാനത്തിലൂടെ തിരിച്ചുവരണം. ഞാൻ രണ്ടാമത്തെ വഴിയാണ് തിരഞ്ഞെടുത്തത്. ഏറ്റവും കൂടുതൽ ട്വന്റി 20 റൺസുള്ള താരമാകുക എന്നത് അഭിമാന നേട്ടമാണ്. എങ്കിലും ഒരു ദിവസം ഈ റെക്കോർഡ് തകരും. മിക്കവാറും വൈഭവായിരിക്കും റെക്കോർഡ് തകർക്കു.'-ബട്‌ലർ വ്യക്തമാക്കി.

Content Highlights: Jos Buttler breaks Kieron Pollard's T20 run record with 14,833 runs., Buttler achieved the milestone playing for Manchester Super Giants in The Hundred., Buttler publicly praised Indian teenager Vaibhav Suryavanshi as a future record-breaker., Buttler emphasizes hard work and persistence as keys to his career resurgence.