നാലാം ഏകദിനത്തിൽ ഇഷാൻ കിഷൻ കളിച്ചേക്കും; രോഹിതിനൊപ്പം ഓപ്പണറാകാൻ സാധ്യത

മൗണ്ട് മൗംഗനൂയി: ന്യൂസീലൻഡിനെതിരായ നാലാം ഏകദിനത്തിൽ ശ്രേയസ് അയ്യരുടെ ക്യാപ്റ്റൻസിയിലാണ് ഇന്ത്യ കളത്തിലിറങ്ങുക. നവംബർ 19-ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പുകൾക്കായി ശുഭ്മാൻ ഗിൽ, വെല്ലിങ്ടണിലേക്ക് പോയതോടെയണിത്. ഇന്ത്യയുടെ ട്വന്റി 20 ക്യാപ്റ്റനായ ശ്രേയസ് ആദ്യമായാണ് ഏകദിനത്തിൽ നയിക്കാനൊരുങ്ങുന്നത്.
ഗില്ലിനോടൊപ്പം കെ.എൽ രാഹുൽ, അൻഷുൽ കാംബോജ് എന്നിവരും ടെസ്റ്റ് തയ്യാറെടുപ്പുകൾക്കായി ടീം വിട്ടിട്ടുണ്ട്. ഇതോടെ നാലാം ഏകദിനത്തിൽ ഇന്ത്യൻ ടീമിൽ കുറഞ്ഞത് മൂന്ന് മാറ്റങ്ങളെങ്കിലുമുണ്ടാകുമെന്നുറപ്പാണ്. ഇവരുടെ പകരക്കാരായി തിലക് വർമ, കുമാർ കുശാഗ്ര, യഷ് താക്കൂർ എന്നിവരെ അവസാന രണ്ട് ഏകദിനങ്ങൾക്കുള്ള ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആദ്യ മൂന്ന് ഏകദിനങ്ങളിലും ബെഞ്ചിലിരുന്ന ഇഷാൻ കിഷൻ നാലാം ഏകദിനത്തിൽ കളിക്കാൻ സാധ്യത കൂടുതലാണ്. രോഹിത് ശർമയ്ക്കൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യുക ഇഷാൻ കിഷനായിരിക്കും. കെ.എൽ രാഹുലിന് പകരം വിക്കറ്റ് കീപ്പറുടെ റോളിലും ഇഷാനായിരിക്കും.
അഞ്ചാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങാനായി തിലക് വർമയും റുതുരാജ് ഗെയ്ക്വാദും തമ്മിലാകും പ്രധാന മത്സരം. അൻഷുൽ കാംബോജിന് പകരം സിറാജോ കുൽദീപ് യാദവോ പ്ലെയിങ് ഇലവനിലെത്തും. ആക്വിബ് നബി, ഗുർനുർ ബ്രാർ, അർഷദീപ് സിങ് എന്നിവരിൽ ആർക്കെങ്കിലും വിശ്രമം അനുവദിച്ചാൽ സിറാജും കുൽദീപും ഒരുമിച്ച്് പ്ലെയിങ് ഇലവനിലുണ്ടാകും.
അഞ്ച് ഏകദിനങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ഇന്ത്യ 2-0ത്തിന് മുന്നിലാണ്. മൂന്നാം ഏകദിനം മഴ മൂലം ഉപേക്ഷിക്കുകയും ചെയ്തു.
Content Highlights: Shreyas Iyer will captain India in the 4th ODI against New Zealand., Shubman Gill, KL Rahul, and Anshul Kamboj left the squad for Test preparations., Ishan Kishan is expected to play and open the innings with Rohit Sharma., Tilak Varma, Kumar Kushagra, and Yash Thakur join the squad for the final two ODIs., India currently leads the five-match series 2-0.