കൊൽക്കത്തയുടെ ക്യാപ്റ്റനാകാൻ ഏറ്റവും അനുയോജ്യൻ റിങ്കു സിങ്-ഇർഫാൻ പഠാൻ

ന്യൂഡൽഹി: ഐപിഎൽ പുതിയ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ക്യാപ്റ്റനെ നിർദേശിച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ. റിങ്കു സിങ്ങാണ് കൊൽക്കത്തയുടെ ക്യാപ്റ്റനാകാൻ ഏറ്റവും അനുയോജ്യമായ താരമെന്ന് പഠാൻ പറഞ്ഞു. നിലവിലെ നായകൻ അജിങ്ക്യ രഹാനെ ഐപിഎല്ലിൽ നിന്ന് വിരമിച്ചിരുന്നു. ഇതോടെയാണ് കൊൽക്കത്തയ്ക്ക് പുതിയ ക്യാപ്റ്റനെ തേടേണ്ടി വന്നത്.
'കൊൽക്കത്തയിൽ നിലവിലുള്ള താരങ്ങളിൽ ക്യാപ്റ്റനാകാൻ ഏറ്റവും അനുയോജ്യൻ റിങ്കു സിങ്ങാണ്. ഇനി റിങ്കുവിനെ പരിഗണിച്ചില്ലെങ്കിൽ വരുന്ന മിനി താരലേലത്തിൽ അവർ ക്യാപ്റ്റനാകാൻ യോജിച്ച ഒരു താരത്തെ വാങ്ങേണ്ടി വരും. അങ്ങനെയാണെങ്കിൽ ഷായ് ഹോപ് മാത്രമാണ് ഒരു ഓപ്ഷനുള്ളത്. അതിലും നല്ലത് റിങ്കുവിനെ തന്നെ ക്യാപ്റ്റനാക്കുന്നതാണ്.'-ഇർഫാൻ പഠാൻ വ്യക്തമാക്കി.
Content Highlights: Irfan Pathan recommends Rinku Singh for the KKR captaincy role., KKR needs a new leader following Ajinkya Rahane's retirement from the IPL., Shai Hope is mentioned as an alternative option if KKR looks at the mini-auction.