സഞ്ജുവിനൊപ്പം പ്രശാന്തും കാർത്തിക്കും, ലിവിങ്സ്റ്റണിന് 13 കോടി മുടക്കി SRH; ലേലം അവസാനഘട്ടത്തിൽ

അബുദാബി: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിലെ മിനി ലേലം അവസാനഘട്ടത്തിൽ. പത്ത് ഫ്രാഞ്ചൈസി ടീമുകൾ ലേലത്തിൽ താരങ്ങളെ കോടികളെറിഞ്ഞ് വാങ്ങി. അബുദാബിയിലെ ഇത്തിഹാദ് അരീനയിലാണ് ലേലം നടക്കുന്നത്. ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീനിനെ റെക്കോഡ് തുകയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി. 25.20 കോടി രൂപയാണ് കൊൽക്കത്ത മുടക്കിയത്. ഐപിഎൽ ചരിത്രത്തിലെ തന്നെ ഒരു വിദേശതാരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. അൺക്യാപ്ഡ് താരങ്ങളായ പ്രശാന്ത് വീർ, കാർത്തിക് ശർമ എന്നിവരെ ചെന്നൈ റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കി. രണ്ട് താരങ്ങളെയും 14.20 കോടിക്കാണ് ചെന്നൈ സൂപ്പർ കിങ്‌സ് തട്ടകത്തിലെത്തിച്ചത്. ഐപിഎൽ ലേലത്തിലെ അൺക്യാപ്ഡ് താരങ്ങളുടെ ഏറ്റവും ഉയർന്ന തുകയാണിത്.
Content Highlights: ipl mini auction 2025