ഐപിഎല്ലിൽ താരങ്ങളെ നിലനിർത്താനുള്ള അവസാന അവസരം, ധോനിയുടെ ഭാവിയെന്ത്?

മുംബൈ: ഐപിഎല്ലിൽ താരങ്ങളെ നിലനിർത്താനുള്ള അവസരം ഇന്നത്തോടു കൂടി അവസാനിക്കും. ഡിസംബറിലെ ലേലത്തിന് മുന്നോടിയായി ഏതെല്ലാം താരങ്ങളെ നിലനിർത്തുന്നുണ്ടെന്ന് ഇന്നുകൂടി ടീമുകൾക്ക് പ്രഖ്യാപിക്കാം. ഹാർദിക് പാണ്ഡ്യ, അർഷദീപ് സിങ് എന്നിവർ പുതിയ ടീമുകളിലേക്ക് ചേക്കേറിയതോടെ ലേലത്തിന് മുന്നോടിയായിത്തന്നെ വലിയ മാറ്റങ്ങൾ നടന്നുകഴിഞ്ഞു. ഋഷഭ് പന്ത് ഡൽഹി ക്യാപിറ്റൽസിലേക്ക് തിരിച്ചെത്തി. അതേസമയം മുഹമ്മദ് ഷമി, യശസ്വി ജയ്സ്വാൾ, സാം കറൻ എന്നിവരുടേയെല്ലാം ഭാവി അനിശ്ചിതത്വത്തിൽ തുടരുകയാണ്.
എംഎസ് ധോനി കളിക്കുമോ അതോ വിരമിക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്ന മറ്റൊരു കാര്യം. ചെന്നൈ സൂപ്പർ കിങ്സ് ധോനിയെ നിലനിർത്തുമോ അതോ ടീമിന്റെ മറ്റേതെങ്കിലും റോളിലേക്് ധോനി മാറുമോ എന്നത് ഇതുവരെ തീരുമാനമായിട്ടില്ല. പുതിയ ടീം മാനേജ്മെന്റിന് കീഴിൽ ധോനി പ്രവർത്തിക്കുമെന്ന് തന്നെയാണ് എല്ലാവരുടേയും പ്രതീക്ഷ. ലിയാം ലിവിങ്സ്റ്റൺ, ജാക്ക് എഡ്വേർഡ്സ് എന്നീ താരങ്ങളെ ചെന്നൈ ട്രാൻസ്ഫറിലൂടെ സ്വന്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ലേലത്തിൽ മികച്ച ബൗളർമാരേയും അവർ ലക്ഷ്യമിടുക.
14.2 കോടി രൂപയ്ക്ക് സ്വന്തമാക്കിയ പ്രശാന്ത് വീറിനെ ചെന്നൈ ഒഴിവാക്കാൻ സാധ്യതയുണ്ട്. അതുപോലെ കൂടുതൽ തുക കണ്ടെത്താനായി മാറ്റ് ഷോട്ട്, മാറ്റ് ഹെൻട്രി, സ്പെൻസർ ജോൺസൺ എന്നിവരേയും ഒഴിവാക്കാൻ സാധ്യതയുണ്ട്.
Content Highlights: Overview of IPL 2027 retention day strategies for teams like CSK and DC, Complete breakdown of CSK retentions, releases, and trades including Liam Livingstone, Delhi Capitals updates featuring Rishabh Pant's return and Mitchell Starc's expected release, Uncertainty surrounding MS Dhoni's playing future for the 2027 season