സ്പിന്നര്‍മാര്‍ കസറി, കിവീസിനെ തോല്‍പിച്ച് ഇന്ത്യന്‍ വനിതകള്‍

അഹമ്മദാബാദ്: ന്യൂസീലന്‍ഡിനെതിരായ വനിതകളുടെ ഒന്നാം ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് ഉജ്വല വിജയം. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരത്തില്‍ 59 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്.
ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 227 റണ്‍സാണ് നേടിയത്. 64 പന്തില്‍ നിന്ന് 42 റണ്‍സെടുത്ത തേജാ ഹസാബിന്‍സാണ് ടോപ് സ്‌കോറര്‍. ദീപ്തി ശര്‍മ 51 പന്തില്‍ നിന്ന് 41 ഉം യാസ്തിക ഭാട്യ 43 പന്തില്‍ നിന്ന് 37 ഉം ഓപ്പണര്‍ ജെമൈമ റോഡ്രിഗസ് 36 പന്തില്‍ നിന്ന് 35 ഉം ഷെഫാലി വര്‍മ 22 പന്തില്‍ നിന്ന് 33 ഉം റണ്‍സെടുത്തു. സ്മൃതി മന്ദാനയ്ക്ക് അഞ്ച് റണ്‍സ് മാത്രമാണ് നേടാനായത്.
മറുപടിയായി ബാറ്റ് ചെയ്ത ന്യൂസീലന്‍ഡിന് ഇന്ത്യന്‍ സ്പിന്നര്‍മാരെ പ്രതിരോധിക്കാനായില്ല. 40.4 ഓവറില്‍ 168 റണ്‍സ് മാത്രമാണ് അവര്‍ക്ക് നേടാനായത്. പത്തില്‍ ഏഴ് വിക്കറ്റും വീഴ്ത്തിയത് ഇന്ത്യന്‍ സ്പിന്നര്‍മാരാണ്.
39 റണ്‍സെടുത്ത ബ്രൂക്ക് ഹാലിഡെയാണ് ടോപ് സ്‌കോറര്‍. മാഡി ഗ്രീന്‍ 31 റണ്‍സെടുത്തു. 8.4 ഓവറില്‍ മൂന്ന് വിക്കറ്റെടുത്ത രാധ യാദവാണ് കിവീസിന് ഇന്നിങ്‌സിന് കടിഞ്ഞാണിട്ടത്. സൈമ താക്കൂര്‍ രണ്ടും ദീപ്തി ശര്‍മയും അരുന്ധതി റെഡ്ഡിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഒക്‌ടോബര്‍ 27നാണ് പരമ്പരയിലെ രണ്ടാം മത്സരം.
Key Points:
- India Women won the first ODI against New Zealand by 59 runs.
- India scored 227 runs in 50 overs.
- Tejas Hazra top-scored for India with 42 runs.
- New Zealand were bowled out for 168 runs in 40.4 overs.
- India`s spinners took 7 wickets.
- Radha Yadav took 3 wickets for India.
Content Highlights: India Women won the first ODI against New Zealand by 59 runsRadha Yadav, Jemimah Rodrigues