റാവലിന് സെഞ്ചുറി, ഇന്ത്യക്ക് ജയം

വഡോഡര: കരിയറിലെ മൂന്നാം സെഞ്ചുറി കണ്ടെത്തിയ പ്രിയിക റാവലിന്റെയും അർധസെഞ്ചുറി നേടിയ ഷെഫാലി വർമയുടെയും മികവിൽ സിംബാബ്വെക്കെതിരായ വനിതാ ഏകദിനക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യക്ക് ഒൻപത് വിക്കറ്റിന്റെ അനായാസ ജയം. ആദ്യം ബാറ്റുചെയ്ത സിംബാബ്വെ 49.5 ഓവറിൽ 197 റൺസിന് പുറത്തായി. ഇന്ത്യ 27.1 ഓവറിൽ ഒരുവിക്കറ്റിന് 200 റൺസെടുത്തു. പുതിയ ക്യാപ്റ്റൻ സ്മൃതി മന്ഥാനയ്ക്ക് കീഴിൽ ഇന്ത്യയുടെ ആദ്യ ഏകദിനമത്സരമായിരുന്നു ഇത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി (1-0).
96 പന്തിൽ 100 റൺസെടുത്ത റാവലും 33 പന്തിൽ 64 റൺസെടുത്ത ഷെഫാലിയും പുറത്താകാതെ നിന്നു. 32 റൺസെടുത്ത ക്യാപ്റ്റൻ സ്മൃതി മന്ഥാനയാണ് പുറത്തായത്. റാവലിന്റെ ഇന്നിങ്സിൽ 15 ഫോറുകളുണ്ട്. ഷെഫാലി നാല് സിക്സും അഞ്ച് ഫോറും നേടി. ആദ്യം ബാറ്റുചെയ്ത സിംബാബ്വെക്കായി ബെലോഡ് ബിസ് അർധസെഞ്ചുറി (62) നേടി. ഇന്ത്യക്കായി ശ്രീച രണി നാലും ക്രാന്തി ഗൗഡ് മൂന്നും വിക്കറ്റെടുത്തു.