ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു; ടീമിൽ മാറ്റങ്ങളില്ല

ഹൈദരാബാദ്: വെസ്റ്റിൻഡീസിനെതിരായ നാലാം ട്വന്റി 20യിൽ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ കളിക്കുന്നത്. അതേസമയം വെസ്റ്റിൻഡീസ് ടീമിൽ രണ്ട് മാറ്റങ്ങളുണ്ട്. കാമിൽ പുരാന് പകരം ജുവൽ ആൻഡ്രൂവും ക്വിന്റൺ സാംപ്സണ് പകരം റൊമാരിയോ ഷെപ്പ്ഹേർഡും കളിക്കും.
അഞ്ച് ട്വന്റി 20 മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. ഈ മത്സരവും വിജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.
Content Highlights: India won the toss and elected to bowl first in the 4th T20I., India fielded an unchanged playing XI from the previous match., West Indies made two changes with Jewel Andrew and Romario Shepherd coming into the squad., India leads the five-match series 2-1 and aims to seal the series with a win.