ആറിന് 229 റൺസ്; പരാജയം ഒഴിവാക്കാൻ ലങ്ക പൊരുതുന്നു

#സ്പോർട്സ് ഡെസ്ക്
സെഞ്ചുറി നേടിയ സോണൽ ദിനുഷയുടെ ആഹ്ലാദം
സെഞ്ചുറി നേടിയ സോണൽ ദിനുഷയുടെ ആഹ്ലാദം

കൊളംബൊ: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ പരാജയം ഒഴിവാക്കാൻ പൊരുതുകയാണ് ശ്രീലങ്ക. നാലാം ദിവസം മഴ മൂലം കളി നിർത്തുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് എന്ന നിലയിലാണ് ശ്രീലങ്ക. മൂന്ന് റണ്ണെടുത്ത കേസര നുവന്തയും ഏഴ് റണ്ണെടുത്ത സോനൽ ദിനുഷയുമാണ് ക്രീസിൽ. 503 റൺസ് എന്ന ഇന്ത്യൻ സ്കോറിനെതിരേ 213 റൺസിന്റെ ലീഡാണ് ശ്രീലങ്ക വഴങ്ങിയത്. ഇപ്പോൾ അവർ 16 റൺസിന് മുന്നിലാണ് ലങ്ക.

മോശമല്ലാതെ പ്രതിരോധിച്ചുകൊണ്ടിരുന്ന ലങ്കയ്ക്ക് നാലാം ദിനം ചായക്കുശേഷമാണ് മൂന്ന് വിക്കറ്റുകൾ നഷ്ടമായത്. ചായയ്ക്ക് പിരിയുമ്പോൾ മൂന്നിന്  199 റൺസ് എന്ന നിലയിലായിരുന്നു അവർ. ഫോളോ ഓൺ ചെയ്യുമ്പോഴും തുടക്കത്തിൽ തന്നെ വിക്കറ്റ് നഷ്ടപ്പെട്ട ലങ്കയെ തിരിച്ചുകൊണ്ടുവന്നത് 173 പന്തിൽ നിന്ന് 92 റൺസെടുത്ത പസിന്ദു സൂര്യബന്ദ്രയാണ്.

ലാഹിരു ഉദാര (3), അടിച്ചു കളിച്ച കാമിൽ മിഷാര (32), കാമിന്ദു മെൻഡിസ് (55), ധനഞ്ജയ് ഡിസിൽവ (23), നിരോഷൻ ഡിക്ക്​വെല്ലെ (6) 

എന്നിവരുടെ വിക്കറ്റുകളാണ് ശ്രീലങ്കയ്ക്ക് രണ്ടാമിന്നിങ്സിൽ നഷ്ടമായത്. ഇന്ത്യയ്ക്കുവേണ്ടി മാനവ് സുതാർ രണ്ടും പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, സാരൻശ് ജെയിൻ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി.

ഇന്ത്യയ്ക്ക് 213 റൺസിന്റെ ഒന്നാമിന്നിങ്സ് ലീഡ് സമ്മാനിച്ചാണ് ശ്രീലങ്ക ഒന്നാമിന്നിങ്സിൽ 290 റൺസിന് ഓൾഔട്ടായത്. എട്ടിന് 265 റൺസ് എന്ന നിലയിൽ നാലാം ദിനം കളിയാരംഭിച്ച ലങ്കയ്ക്ക് 25 റൺസെടുക്കുന്നതിടെയാണ് ശേഷിക്കുന്ന രണ്ട് വിക്കറ്റുകൾ കൂടി നഷ്ടമായത്. അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന സാരാൻശ് ജെയിനാണ് രണ്ടുപരെയും മടക്കിയത്. സ്‌കോർ 288ൽ എത്തിനിൽക്കെ, പന്ത്രണ്ട് റൺസെടുത്തു നിൽക്കുകയായിരുന്നു ലഹിരു കുമാരയെ വിക്കറ്റിന് പിറകിൽ ജുറെലും സെഞ്ചുറി തികച്ച സോണൽ ദിനുഷയെ കെ.എൽ. രാഹുലും ക്യാച്ചെടുക്കുകയായിരുന്നു. 162 പന്തിൽ നിന്നാണ് ദിനുഷ സെഞ്ചുറി നേടിയത്. ദിനുഷയുടെ തുടർച്ചയായ രണ്ടാം സെഞ്ചുറിയാണിത്.

Content Highlights: India scored a massive 503 runs in the first innings., Sri Lanka bowled out for 290 runs, failing to avoid the follow-on., India secured a crucial 213-run first-innings lead., Sonal Dinusha scored a back-to-back century (100 off 162 balls)., Debutant Saransh Jain picked up the remaining lower-order wickets.