അണ്ടർ 19 ഏഷ്യാ കപ്പിൽ ഇന്ത്യ-പാക് ബ്ലോക്ക്ബസ്റ്റർ പോരാട്ടം, ഇന്ത്യക്ക് ബാറ്റിങ്

#സ്പോർട്സ് ഡെസ്ക്
ആര്യവീര്‍ സെവാഗ് | X.com
ആര്യവീര്‍ സെവാഗ് | X.com

അൽ അമറാത്ത്: അണ്ടർ 19 ഏഷ്യാ കപ്പിൽ ഇന്ത്യ-പാക് ബ്ലോക്ക്ബസ്റ്റർ പോരാട്ടം. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. തുടർച്ചയായ രണ്ടാം ജയമാണ് ഇരുടീമുകളും ലക്ഷ്യമിടുന്നത്. ആര്യവീർ സെവാഗ്, അൻവയ് ദ്രാവിഡ്, ഇഷാൻ സൂദ്, അർജുൻ രാജ്പുത് എന്നിവരാണ് ഇന്ത്യൻ ടീമിലെ ശ്രദ്ധേയ താരങ്ങൾ.

ഗ്രൂപ്പ് എ യിലെ ആദ്യ മത്സരത്തിൽ ഇന്ത്യ നേപ്പാൾ അണ്ടർ 19 ടീമിനെയാണ് പരാജയപ്പെടുത്തിയത്. ആധികാരിക വിജയമായിരുന്നു ഇന്ത്യയുടെത്. നേപ്പാളിനെ 128 റൺസിന് എറിഞ്ഞിട്ട ഇന്ത്യ, 19.1 ഓവറിൽ കളി തീർത്തു. പത്ത് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ഓപ്പണിങ് വിക്കറ്റിൽ ആര്യവീർ സെവാഗും ലക്ഷ്യ റെയ്ചന്ദാനിയും ചേർന്നൊരുക്കിയ കൂട്ടുകെട്ടാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്. 52 പന്തിൽ ഏഴ് ഫോറും നാല് സിക്‌സും സഹിതം 70 റൺസാണ് ആര്യവീർ അടിച്ചെടുത്തത്. 63 പന്തിൽ ഏഴ് ഫോറിന്റെ അകമ്പടിയോടെ 53 റൺസാണ് ലക്ഷ്യ നേടിയത്.

പാകിസ്താൻ യുഎഇയെയാണ് കീഴടക്കിയത്. യുഎഇ ഉയർത്തിയ 225 റൺസ് ലക്ഷ്യം 37.3 ഓവറിൽ വെറും ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പാകിസ്താൻ മറികടന്നു. ഇന്ന് ജയിക്കുന്നവർ ഗ്രൂപ്പിൽ തലപ്പത്തെത്തും.

Content Highlights: India U19 vs Pakistan U19, ACC Men's U19 Asia Cup 2026