നിലയുറപ്പിച്ച് രാഹുലും ദേവ്ദത്തും; ഒന്നാം ഇന്നിങ്സ് ലീഡിനായി ഇന്ത്യ

വെല്ലിങ്ടൺ: ഓപ്പണർമാരായ യശസ്വി ജയ്സ്വാളിന്റെയും കെ.എൽ. രാഹുലിന്റെയും അർധസെഞ്ചുറികളുടെ പിൻബലത്തിൽ ന്യൂസീലൻഡിനെതിരേ ഒന്നാം ഇന്നിങ്സ് ലീഡ് ലക്ഷ്യമിടുകയാണ് ഇന്ത്യ. ഒരു വിക്കറ്റിന് 159 റൺസെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ നിലവിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 203 റൺസെന്ന നിലയിലാണ്. 72* റൺസുമായി കെ.എൽ രാഹുലും 41* റൺസുമായി ദേവ്ദത്ത് പടിക്കലുമാണ് ക്രീസിൽ. രണ്ടാം വിക്കറ്റിൽ ഇരുവരും ഇതുവരെ 75 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.
89 പന്തിൽ 85 റൺസെടുത്ത ജയ്സ്വാൾ പുറത്തായി. ആതിഥേയർ മികച്ച സ്കോറിലേക്ക് എത്തിയതോടെ ഇന്ത്യൻ ക്യാമ്പിൽ സമ്മർദമുണ്ടായിരുന്നെങ്കിലും ഓപ്പണർമാരായ ജയ്സ്വാളും രാഹുലും മികച്ചരീതിയിൽ ബാറ്റ് വീശിയതോടെ ഇന്ത്യക്ക് നല്ലതുടക്കവും അടിത്തറയും ലഭിച്ചു. ഒന്നാം ഇന്നിങ്സിൽ കിവീസ് 368 റൺസിന് ഓൾഔട്ടായിരുന്നു.
Content Highlights: India aims for a first-innings lead against New Zealand on Day 3., KL Rahul and Devdutt Padikkal steady the innings with a solid partnership., Yashasvi Jaiswal scored a brilliant 85 runs off 89 balls., New Zealand was previously bowled out for 368 runs in their first innings.