നാല് പേസർമാരുമായി ഇന്ത്യ, അയ്യർ തിരിച്ചെത്തി; കിവീസിനെതിരേ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുത്തു

#സ്പോർട്സ് ഡെസ്ക്
മിച്ചൽ സാന്റ്നറും ശുഭ്മാൻ ​ഗില്ലും | PTI
മിച്ചൽ സാന്റ്നറും ശുഭ്മാൻ ​ഗില്ലും | PTI

ഓക്‌ലൻഡ്: ഇന്ത്യ-ന്യൂസീലൻഡ് ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് തുടക്കം. ആദ്യമത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുത്തു. അഞ്ചു മത്സരങ്ങളാണ് പരമ്പരയിലുള്ളത്. അടുത്തവർഷം നടക്കുന്ന ഏകദിന ലോകകപ്പിന് ഇരുടീമുകൾക്കുമുള്ള ഒരുക്കംകൂടിയാണിത്.

ഈഡൻപാർക്കിലെ പിച്ചിൽ ബൗളർമാർക്ക് കൂടുതൽ സഹായം ലഭിക്കും. പന്ത് സ്വിങ് ചെയ്യാനും സാധ്യതയുണ്ട്. ഇതിനാൽ പരിചയസമ്പന്നരായ രോഹിത് ശർമ, വിരാട് കോലി എന്നിവരുടെ ബാറ്റിങ് ഇന്ത്യൻ ടീമിന് നിർണായകമാകും. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ എന്നിവരും ബാറ്റർമാരായുണ്ട്. അൻഷുൽ കാംബോജ്, ആഖ്വിബ് നബി, ഗുർനൂർ ബ്രാർ, അർഷ്ദീപ് സിംഗ് എന്നിവരാണ് പേസർമാർ.

പരിചിതമായ പിച്ചിൽ ജയത്തോടെ തുടങ്ങാമെന്ന പ്രതീക്ഷയാണ് കിവീസിനുള്ളത്. എന്നാൽ, പരിക്കിൽനിന്ന് മുക്തനല്ലാത്ത ഡെവൺ കോൺവെ കളിക്കുന്നില്ല. വിൽ യങ്ങിനൊപ്പം ടിം സെയ്ഫർട്ട് ഇന്നിങ്‌സ് ഓപ്പൺ ചെയ്യും.

ഇന്ത്യൻ ടീം: ശുഭ്മാൻ ഗിൽ, രോഹിത് ശർമ്മ, വിരാട് കോലി, ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, കെ.എൽ. രാഹുൽ, നമാൻ ധിർ, അൻഷുൽ കാംബോജ്, ആഖ്വിബ് നബി, ഗുർനൂർ ബ്രാർ, അർഷ്ദീപ് സിംഗ്

ന്യൂസിലൻഡ് : ടിം സെയ്ഫർട്ട്, വില്ല് യംഗ്, ഹെൻട്രി നിക്കോൾസ്, ഡാരിൽ മിച്ചൽ, ടോം ലാതം, ഗ്ലെൻ ഫിലിപ്സ്, മിച്ചൽ സാന്റ്നർ, നതാൻ സ്മിത്ത്, കൈൽ ജാമിസൺ, ജേക്കബ് ഡഫി, ബ്ലെയർ ടിക്നർ

Content Highlights: New Zealand vs India, 1st ODI