വനിതാ ടെസ്റ്റ്: ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്ക് കൂറ്റന്‍ ജയം, റെക്കോഡ്; ദീപ്തി ശര്‍മ്മയ്ക്ക് 9 വിക്കറ്റ്‌

Photo | AP
Photo | AP

മുംബൈ: ഇംഗ്ലണ്ടിനെതിരായ വനിതാ ടെസ്റ്റില്‍ ഇന്ത്യക്ക് റെക്കോഡ് ജയം. 347 റണ്‍സിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്. രണ്ട് ഇന്നിംഗ്‌സിലുമായി ഒമ്പത് വിക്കറ്റെടുത്ത ദീപ്തി ശര്‍മയുടെ കരുത്തിലാണ് ഇന്ത്യന്‍ ജയം. വനിതകളുടെ ടെസ്റ്റ് ചരിത്രത്തില്‍ റണ്‍സ് അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ വിജയമാണിത്. മൂന്ന് ദിവസത്തിനകം ടെസ്റ്റ് അവസാനിച്ചു.

രണ്ടാം ഇന്നിങ്‌സില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ്‌ എടുത്തുനില്‍ക്കേ, ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ആദ്യ ഇന്നിങ്‌സിലെ ഇന്ത്യയുടെ ലീഡും കൂടി ചേര്‍ത്ത് ഇംഗ്ലണ്ടിന് 479 റണ്‍സെടുക്കേണ്ടതായി വന്നു. എന്നാല്‍ 131 റണ്‍സെടുക്കുന്നതിനിടെ ഇംഗ്ലണ്ടിന്റെ പത്തുപേരും മടങ്ങി. 32 റണ്‍സ് വിട്ടുകൊടുത്ത് നാലു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ ദീപ്തി ശര്‍മയും 23 റണ്‍സ് വിട്ടുനല്‍കി മൂന്ന് വിക്കറ്റ് വീഴ്ത്തിയ പൂജ വസ്ത്രകാറുമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ദീപ്തി ആദ്യ ഇന്നിങ്‌സില്‍ ഏഴുറണ്‍സ് വിട്ടുനല്‍കി അഞ്ച് വിക്കറ്റുകളെടുത്തിരുന്നു. 

Content Highlights: india england womens test, indi record win