ഏഷ്യാകപ്പ് റൈസിങ് സ്റ്റാർസ്: ഫോമിലേക്കുയരുമോ വൈഭവ്? ഇന്ത്യക്ക് ഇന്ന് നിർണായകം

#സ്പോർട്സ് ഡെസ്ക്
ഷഹ്ബാസ് അഹമ്മദും തിലക് വർമയും | X.com/BCCI
ഷഹ്ബാസ് അഹമ്മദും തിലക് വർമയും | X.com/BCCI

ദോഹ: താരസമ്പന്നമായ ഇന്ത്യൻ ‘എ’ ടീം ഏഷ്യകപ്പ് റൈസിങ് സ്റ്റാർസ് ക്രിക്കറ്റിൽ നിർണായകപോരാട്ടത്തിന്. സെമിഫൈനൽ ലക്ഷ്യമിട്ട് ചൊവ്വാഴ്ച യു.എ.ഇ.യെ നേരിടും. രാവിലെ 11.30 മുതലാണ് മത്സരം.

രണ്ട് കളിയിൽ നിന്ന് രണ്ട് പോയിന്റുള്ള ഇന്ത്യക്ക് ജയം നേടിയാൽ സെമിഫൈനലിലേക്ക് മുന്നേറാം. നാല് പോയിന്റുള്ള പാകിസ്താൻ ഗ്രൂപ്പിൽ നിന്ന് സെമി ഉറപ്പിച്ചിട്ടുണ്ട്.

ഞായറാഴ്ച നടന്ന കളിയിൽ 48 റൺസിനാണ് പാകിസ്താൻ ഇന്ത്യയെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 49.2 ഓവറിൽ 313 റൺസിന് പുറത്തായി. ഇന്ത്യയുടെ മറുപടി 49.1 ഓവറിൽ 265 റൺസിന് അവസാനിച്ചു. ഇന്ത്യൻ ക്യാപ്റ്റൻ തിലക് വർമ സെഞ്ചുറി (100) നേടി. അഭിഷേക് ശർമയും (70), ശഹ്ബാസ് അഹമ്മദും (56) അർധസെഞ്ചുറി നേടി. തോൽവിയാണ് യുഎ.ഇ,ക്കെതിരേ ജയം അനിവാര്യമാക്കിയത്. ഓപ്പണർ വൈഭവ് സൂര്യവംശി ഫോമിലേക്കുയരാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

Content Highlights: India A faces UAE in a crucial Rising Stars Asia Cup 2026 match